തൃശൂര്‍: പൂരം നടത്തിപ്പിന് തുക കണ്ടെത്താന്‍ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ ചേര്‍ന്ന് നടത്തുന്ന എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതിയാണെന്നും വാടക വര്ദ്ദിപ്പിക്കരുതെന്നല്ല വാടക ഈടാക്കാനേ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും സുരേഷ് ഗോപി.
വടക്കുന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരുകാര്യങ്ങള്‍ക്കും ഭക്തരില്‍ നിന്ന് വാടക ഈടാക്കാന്‍ ദേവസ്വത്തിന് അധികാരമില്ല. ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലായിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ. അല്ലാതെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ പ്രയത്നിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കലാവരുത്.
ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് വാടക ഈടാക്കുന്നതില്‍ ആരും എതിരല്ല. പക്ഷെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. തൃശ്ശൂര്‍ പൂരത്തിന്റെ പ്രൗഡി നിലനിര്‍ത്തുന്നതിലും വര്ദ്ധപ്പിക്കുന്നതിലും വലിയ പങ്ക് വഹിച്ചിട്ടുള്ള പാറമേക്കാവ് ,തിരുവമ്പാടി ദേവസ്വങ്ങളെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിന് പകരം അവരെ ദ്രോഹിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നത്.
തൃശ്ശൂര്‍ പൂരത്തെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും പാറമേക്കാവ് തിരുവമ്പാടി ദേശങ്ങള്‍ക്കും പൂരപ്രേമികള്‍ക്കും ഒപ്പം നിന്ന് നേരിടും. പൂരം പ്രതിസന്ധിയിലാക്കി ഭരണമുന്നണിയിലെ ചിലര്‍ക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസരം ഉണ്ടാക്കിയെടുക്കാനുള്ള നാടകത്തിന്റെ ഭാഗമാണോകൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കടുംപിടുത്തത്തിന് പിന്നിലെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: