ന്യൂദല്‍ഹി: ഭാരതത്തിനും ആര്‍ബിഐക്കും അന്താരാഷ്ട്ര നാണ്യനിധിയുടെ പ്രശംസ. ആഗോള വെല്ലുവിളികള്‍ക്കിടെയും ഭാരതത്തിന്റെ സാമ്പത്തിക അതിജീവന ശേഷിയും വളര്‍ച്ചയും മികച്ചതാണെന്ന് ഐഎംഎഫ് വ്യക്തമാക്കി.
വിവേക പൂര്‍ണമായ സാമ്പത്തിക നയങ്ങളാല്‍ ഈ വര്‍ഷം ലോകത്തെ ഏറ്റവും വേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാകും ഭാരതം. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 16 ശതമാനവും ഭാരതത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ ഐഎംഎഫ് ഭാരതത്തിന്റേത് തിളക്കമാര്‍ന്ന പ്രകടനമാണെന്നും വാര്‍ഷിക കൂടിയാലോചന റിപ്പോര്‍ട്ടില്‍ പറയുന്നു. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ഘടനാപരമായ നിരവധി പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഡിജിറ്റല്‍വത്കരണമാണ്. ഇത് ഉത്പാദന ക്ഷമതയും വളര്‍ച്ചയും വര്‍ധിപ്പിക്കാനു
ള്ള കരുത്തുറ്റ സംവിധാനമായിക്കഴിഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ 6.3 ശതമാനം വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയാല്‍, തൊഴില്‍, മനുഷ്യമൂലധനം എന്നിവയില്‍ ഇനിയും വളര്‍ച്ചാ സാധ്യതയുണ്ട്. റിസര്‍വ് ബാങ്ക് നടപടികളെയും പ്രതിബദ്ധതയെയും പണപ്പെരുപ്പം ക്രമേണ ലക്ഷ്യത്തിലേക്കു തിരികെക്കൊണ്ടുവരുന്നതിനെയും ഐഎംഎഫ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: