ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇ ഡി വീണ്ടും സമന്‍സ് അയച്ചു.
നവംബര്‍ രണ്ടിന് ഹാജരാകാന്‍ കേജ്‌രിവാളിനോട് നേരത്തെ ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരായിരുന്നില്ല. അതിനുശേഷമാണ് ഇപ്പോള്‍ വീണ്ടും സമന്‍സ് നല്കിയിരിക്കുന്നത്. അതേസമയം നേരത്തെ നിശ്ചയിച്ച പ്രകാരം പത്ത് ദിവസത്തെ വിപാസന ധ്യാനത്തിന് പോകുകയാണെന്നാണ് കേജ്‌രിവാള്‍ പറയുന്നത്. 19 മുതല്‍ 30 വരെയാണ് വിപാസന ക്യാമ്പെന്നാണ് കേജ്‌രിവാള്‍ പറയുന്നത്.
മദ്യനയ അഴിമതിക്കേസില്‍ നേരത്തെ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്. ഈ സാഹചര്യത്തില്‍ അറസ്റ്റിലായേക്കുമെന്ന ഭയത്തിലാണ് കേജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുന്നതെന്നാണ് കരുതപ്പെടുന്നത്.
















