ഇംഫാല്‍: മണിപ്പൂരിലെ മകുയിയില്‍ സുരക്ഷാ സേന 27 ഏക്കര്‍ പോപ്പി തോട്ടം നശിപ്പിച്ചു. കാങ്പോക്പി ജില്ലയിലെ മകുയി, ലങ്ക ഗ്രാമങ്ങളിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന പരിശോധനയ്ക്കിടെ മാരകമായ മയക്കുമരുന്ന് ചെടികളുടെ വലിയ തോട്ടം പൂര്‍ണമായും നശിപ്പിച്ചത്.
മകുയി ഗ്രാമത്തില്‍ 15 ഏക്കറും ലങ്കയില്‍ 12 ഏക്കറും ഭൂമിയിലാണ് വലിയ തോതില്‍ പോപ്പി കൃഷി ചെയ്തിരുന്നത്. 14 മുതല്‍ 18 വരെയാണ് സുരക്ഷാ സേന ഈ മകുയിയിലും ലങ്കയിലും സുരക്ഷാ സേന വ്യാപകമായ തെരച്ചില്‍ നടത്തിയതെന്ന് മണിപ്പൂര്‍ പോലീസ് എക്സില്‍ അറിയിച്ചു.
ജനുവരിയില്‍ വനം വകുപ്പും ആസാം റൈഫിള്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 1.25 ഏക്കര്‍ വനഭൂമിയില്‍ നട്ടുപിടിപ്പിച്ച 80,000 കറുപ്പ് ചെടികള്‍ നശിപ്പിച്ചിരുന്നു. നോനി ജില്ലയുടെ കീഴിലുള്ള നുങ്ബ സബ് ഡിവിഷനിലെ ലോംഗ്പി
ഗ്രാമത്തിലാണ് ഇത്. നശിപ്പിച്ച പോപ്പി ചെടികളുടെ മൂല്യം 10 ലക്ഷം രൂപയോളം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: