ചേര്‍ത്തല : നവ കേരള യാത്രയില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വാര്‍ഡ് മെമ്പറെ ഉപരോധിച്ചു.
വാര്‍ഡ് മെമ്പര്‍ ഷൈമോള്‍ കലേഷിനെയാണ് ചൊവ്വാഴ്ച രാവിലെ എട്ടര മുതല്‍ തൊഴിലാളികള്‍ വീടിനു മുന്നില്‍ ഉപരോധിച്ചത്. നവ കേരള യാത്രയില്‍ പങ്കെടുത്ത കുടുംബങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് ചൊവ്വാഴ്ച ആരംഭിച്ച തൊഴിലുറപ്പില്‍ തൊഴില്‍ നല്‍കിയത് എന്ന് തൊഴിലാളികള്‍ ആരോപിക്കുന്നത്.
വാര്‍ഡില്‍ മൂന്നു സ്ഥലത്താണ് ജോലികള്‍ നടക്കുന്നത്. മേറ്റ് കൊടുത്ത ലിസ്റ്റില്‍ നിന്നുള്ളവരെ ഒഴിവാക്കി മെമ്പര്‍ സ്വന്തമായി കൊടുത്ത ലിസ്റ്റില്‍ നിന്നാണ് ജോലിക്ക് ആളെ നിയോഗിച്ചതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. പ്രതിഷേധം കടുത്തപ്പോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല വൈസ് പ്രസിഡന്റ് പ്രവീണ്‍ പണിക്കര്‍, ബിജെപി മുഹമ്മ നിയോജകമണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണകുമാര്‍, അനി മരങ്ങോട്ട്, എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി എ കെ പ്രസന്നന്‍ എന്നിവരും പഞ്ചായത്ത് ജീവനക്കാരും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയില്‍ ചൊവ്വാഴ്ച തൊഴില്‍ നല്‍കാത്തവര്‍ക്ക് വ്യാഴാഴ്ച മുതല്‍ തൊഴില്‍ നല്‍കും എന്ന ഉറപ്പില്‍ മേല്‍ ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു.
പഞ്ചായത്തില്‍ തന്നെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച വാര്‍ഡ് ആണ് 23 എന്നും പക്ഷപാതപരമായ സമീപനം സ്വീകരിച്ചിട്ടില്ല എന്നും വാര്‍ഡ് മെമ്പര്‍ ഷൈമോള്‍ കലേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: