അഹമ്മദാബാദ്: 2024 ജനുവരി 22ന് ഭഗവാന് ശ്രീരാമന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിരത്തില്‍ ഭഗവാന് ശ്രീരാമന്റെ ചരണ്‍ പാദുകങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു.
ഈ പാദുകങ്ങള്‍ ഒരു കിലോ സ്വര്‍ണ്ണവും ഏഴ് കിലോ വെള്ളിയും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഞായറാഴ്ച രാമേശ്വരം ധാമില്‍ നിന്ന് അഹമ്മദാബാദിലേക്ക് കൊണ്ടുവന്ന ഈ പാദുകങ്ങള്‍ ഹൈദരാബാദിലെ ശ്രീചല്ല ശ്രീനിവാസ ശാസ്ത്രിയാണ് തയ്യാറാക്കിയത്.
ഇവിടെ നിന്ന് പാദുകങ്ങള്‍ പ്രഭാസ് പടാനിലെ സോമനാഥ് മന്ദിറിലേക്കും പിന്നീട് ക്ഷേത്രനഗരമായ ദ്വാരകയിലേക്കും പിന്നീട് ബദരീനാഥ് ധാമിലേക്കും കൊണ്ടുപോകും. ജനുവരി 19ന് പ്രാണപ്രതിഷ്ഠാ മഹോത്സവത്തിന് മുന്നോടിയായി പാദുകങ്ങള്‍ അയോധ്യയിലെത്ത്ക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: