സക്ഷമ തിരുവനന്തപുരം ജില്ലാ സമിതിയുടെ വാര്‍ഷിക പൊതുയോഗം സംസ്കൃതി ഭവനില്‍ വച്ച് നടന്നു. സംസ്ഥാന സമിതി അംഗം ശ്രീ രഘുനാഥന് നായര്‍ നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി വി പത്മകുമാരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് കുമാര്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി പി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ദിവ്യാംഗര്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും സഹായം നല്കാന് കഴിയുന്ന തരത്തില്‍ ഒരു സമ്പൂര്‍ണ്ണ ദിവ്യാംഗ സേവാ കേന്ദ്രമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന ധീമഹി തെറാപ്പി സെന്റര്‍ മാറണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. പ്രവര്‍ത്തന ഫണ്ട് കണ്ടെത്തുന്നതിനുള്ള സക്ഷമയുടെ ദിവ്യാംഗ മിത്രം സമ്പര്‍ക്ക പരിപാടി 2024 ജനുവരി 4 (ബ്രെയിലി ദിനം) മുതല്‍ ഫെബ്രുവരി 4 വരെ നടക്കും. രണ്ടായിരം ദിവ്യാംഗ മിത്രങ്ങളെ കണ്ടെത്താനാണ് ഈ വര്‍ഷം തിരുവനന്തപുരം സമിതി ലക്ഷ്യമിടുന്നത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ തിരുവനന്തപുരം വിഭാഗ് സഹകാര്യവാഹ് എസ് അനീഷ്കുമാര്‍ സമാപന സന്ദേശം നല്കി.
പുതിയ ഭാരവാഹികള്‍ : ശ്രീ രഘുനാഥന് നായര്‍, ശ്രീ സി എസ് മോഹനന് – രക്ഷാധികാരിമാര്‍; ഡോ മഹേഷ് സുകുമാരന്‍ – ജില്ലാ പ്രസിഡന്റ്; ഡോ കവിത, ശ്രീ പി വി പത്മകുമാരന്, ശ്രീ ഹരീന്ദ്രന്‍ നായര്‍ – വൈസ് പ്രസിഡന്റുമാര്‍; ശ്രീ എസ് അജികുമാര്‍ – ജില്ലാ സെക്രട്ടറി; ശ്രീ കൃഷ്ണകുമാര്‍, ശ്രീമതി ഷിജി പ്രസന്നന് – ജോ സെക്രട്ടറിമാര്‍; ശ്രീമതി ആര് മിനി – ട്രഷറര്‍; ശ്രീമതി നിഷ – മഹിളാ പ്രമുഖ്; ശ്രീ വിനോദ് കുമാര്‍ – മുഴുവന്‍ സമയ പ്രവര്ത്തകന്. കൂടാതെ പതിനൊന്നംഗ ജില്ലാ സമിതിയും തെരെഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: