ശബരിമല: അപകട ഭീഷണി ഉയര്‍ത്തിയ മരം വനംകുപ്പ് ഉദ്യോഗസ്ഥരുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ മുറിച്ച് നീക്കി. ശരംകുത്തിയിലെ യു ടേണ്‍ ഭാഗത്ത് തീര്‍ത്ഥാടകര്‍ കടന്ന് പോകുന്ന വഴിയോടു ചേര്‍ന്നുള്ള കൂറ്റന്‍ മരമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുറിച്ച് നീക്കിയത്.
പുല്ലുമേടിന് താഴേ ഭാഗത്ത് പരമ്പരാഗത കാനനപാതയിലും മരം വീണിരുന്നു. ഇതും മുറിച്ച് നീക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സന്നിധാനത്തും വനത്തിനുള്ളിലും ശക്തമായ കാറ്റ് വീശുകയാണ്. ഉള്‍വനങ്ങളില്‍ അടക്കം പടുകൂറ്റന്‍ മരങ്ങള്‍ കടപുഴകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: