ശബരിമല: കന്നിക്കാരുടെ പ്രവാഹത്തില്‍ ശരംകുത്തിയിലും ശബരിപീഠത്തിലും ശരക്കോല്‍ നിറഞ്ഞ് കവിഞ്ഞു. ശരക്കോല്‍ തറയ്‌ക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയിലേക്ക് ശരംകുത്തി എത്തിയിരിക്കുകയാണ്.
ശബരീശ സന്നിധിയിലേക്കുള്ള കന്നിക്കാരുടെ പ്രവാഹത്തെ സൂചിപ്പിക്കുന്നതാണ് ശരംകുത്തിയിലും ശബരി പീഠത്തിലും നിറഞ്ഞ് കവിയുന്ന ശരക്കോലുകള്‍. ഇരുമുടിക്കെട്ടുമായി ആദ്യമായി ദര്‍ശനത്തിന് വരുന്നവരാണ് കന്നിക്കാര്‍.
എരുമേലിയില്‍ പേട്ടതുള്ളി അവിടെ നിന്നും ശരക്കോലുമായാണ് ഭക്തര്‍ ശബരീശനെ കാണാന്‍ എത്തുന്നത്. മഹിഷി നിഗ്രഹത്തിന് ശേഷം അയ്യപ്പസ്വാമി ശബരിമല സന്നിധാനത്തേക്കുള്ള യാത്രയില്‍ കൈവശമുണ്ടായിരുന്ന എല്ലാ ആയുധങ്ങളും ഉപേക്ഷിച്ച സ്ഥലമാണ് ശരംകുത്തി.
ശ്രീരാമദേവന്റെ പാദസ്പര്‍ശത്താല്‍ ശബരിക്ക് മോക്ഷം കിട്ടിയ പുണ്യസ്ഥലമാണ് ശബരിപീഠം. ശബരി പീഠത്തില്‍ നാളികേരം ഉടച്ചും, കര്‍പ്പൂരം കത്തിച്ചുമാണ് തീര്‍ത്ഥാടകര്‍ അയ്യപ്പദര്‍ശനത്തിന് പോകുന്നത്. ഇവിടെയും ഭക്തര്‍ ശരക്കോല്‍ തറയ്‌ക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: