വയനാട്: വാകേരിയിൽ നിന്ന് പിടിച്ച നരഭോജി കടുവയെ തൃശൂരിലെത്തിച്ചു. അതീവസുരക്ഷയോടെ എത്തിച്ച കടുവയെ സുവോളജിക്കൽ പാർക്കിലേക്കാണ് മാറ്റിയിരിക്കുന്നത്.വയനാട് നാലാംമൈൽ പച്ചാടിയിലെ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ ഇതിനെ കൂടി പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് കടുവയെ തൃശൂരിലേക്ക് മാറ്റിയത്.
മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് കടുവയെ തൃശൂരിലേക്ക് മാറ്റിയത്. അഞ്ച് കടുവകൾക്ക് സ്വസ്ഥമായി താമസിക്കുന്നതിനുള്ള സൗകര്യമാണ് സംരക്ഷണ കേന്ദ്രത്തിലുള്ളത്. ഏഴ് കടുവകളെ നിലവിൽ ഇവിടെ പാർപ്പിച്ചിട്ടുണ്ട്. 2022 മുതൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലിറങ്ങി പ്രതിസന്ധി സൃഷ്ടിച്ച കടുവകളാണ് സംരക്ഷണ കേന്ദ്രത്തിലുള്ളത്.
പ്രായമായവയും മനുഷ്യജീവി സംഘർഷത്തിലോ അല്ലെങ്കിൽ വനത്തിൽ നിന്ന് തന്നെ ഗുരുതരമായ പരിക്കേറ്റോ പുറന്തള്ളപ്പെട്ടവയാണ് ഈ കടുവകൾ. ഇക്കാരണത്താൽ തന്നെ ഇരതേടുന്നതുമായി ബന്ധപ്പെട്ട് ഇവ ജനവാസ മേഖലകളിൽ എത്താൻ സാധ്യതയുണ്ട്. ഇവ പരിഗണിച്ചാണ് സംരക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: