ന്യൂദല്‍ഹി: സംസ്കാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ ‘സമരസതയുടെ രാമന്’ എന്ന ദല്‍ഹി കലോത്സവം ആകര്‍ഷകമായി. ഭഗവാന് ശ്രീരാമന്റെ ജീവിതമൂല്യങ്ങളും ആദര്‍ശങ്ങളും കലയിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദല്‍ഹി രബീന്ദ്ര ഭവനില്‍ കലോത്സവം നടന്നത്. പാട്ടും നൃത്തവും ചിത്ര, ശില്പകലയും നാടകവുമൊക്കെ നിറഞ്ഞ കലോത്സവം നടരാജവിഗ്രഹത്തിന് മുന്നില്‍ ദീപം തെളിച്ചാണ് കലാപ്രതിഭകള്‍ ഉദ്ഘാടനം ചെയ്തത്.
സംസ്കാര്‍ഭാരതി ദേശീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ, ജനറല്‍ സെക്രട്ടറി അശ്വനി ദല്‍വി, ദേശീയ സമിതി അംഗം അശോക് തിവാരി, ആര്‍എസ്എസ് ദല്‍ഹി പ്രാന്ത കാര്യവാഹ് ഭരത്ഭൂഷണ്, പ്രശസ്ത നര്‍ത്തകി കമാലിനി നളിനി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ശ്രീരാമന്റെ ജീവിതവും സാമാജികസമരസതയും എന്ന വിഷയത്തെ കലാപരിപാടികളിലൂടെ സമൂഹത്തില്‍ അവതരിപ്പിക്കുകയാണ് സംസ്കാര്‍ ഭാരതി ചെയ്യുന്നതെന്ന് വര്‍ക്കിങ് പ്രസിഡന്റ് പ്രഭാത് കുമാര്‍ പറഞ്ഞു. വര്‍ഗവ്യത്യാസമില്ലാതെ എല്ലാവരുടെയുമാണ് രാമന്. ഗുഹനും ശബരിയും വാനരപ്പടയുമെല്ലാം രാമന്റെ സഹായികളും സുഹൃത്തുക്കളുമാണ്. സഹവര്‍ത്തിത്വത്തിന്റെയും ഉറപ്പുള്ള സൗഹാര്‍ദ്ദത്തിന്റെയും അടയാളമാണ് ശ്രീരാമന്റെ ജീവിതമെന്ന് ഈ പരിപാടികളിലൂടെ അവതരിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി നൂറോളം ചിത്രകാരന്മാരും ശില്പികളും അണിനിരന്ന ചിത്ര, ശില്പ പ്രദര്‍ശനവും സംഘടിപ്പിച്ചു. പാവകളി, നാടോടി നൃത്തം, നാടോടി ഗാനം എന്നിവയും ശ്രദ്ധേയമായി.
ഡോ. കീര്‍ത്തി കാലെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കവിസമ്മേളനത്തില്‍, രാജേഷ് അഗര്‍വാള്‍, അര്ജുന് സിസോദിയ, രാജേഷ് ചേതന്‍, അനില്‍ അഗര്വന്ഷി, ബസന്ത് ജെയിന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: