തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ നാല് മുന്‍ യുഡിഎഫ് എംഎല്‍എമാരെ കൂടി പ്രതി ചേര്‍ത്തു. എല്‍ഡിഎഫിന്റെ നാട്ടിക എംഎല്‍എ ആയിരുന്ന ഗീതാഗോപി
യുടെ പരാതിയില്‍ യുഡിഎഫ് എംഎല്‍എമാരായിരുന്ന കെ. ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്, എം.എ. വാഹിദ്, എ.ടി. ജോര്‍ജ് എന്നിവരെയാണ് പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒരുമാസം മുമ്പ് മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് രണ്ടു ദിവസം മുമ്പ് െ്രെകംബ്രാഞ്ചിനു കൈമാറി. ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയത്. പൊതു ഉദ്ദേശ്യത്തോടെ കൂട്ടംചേര്‍ന്ന് ക്രിമിനല്‍ പ്രവൃത്തി ചെയ്യുക, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, തടഞ്ഞു നിര്‍ത്തല്‍, വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതിയായ ശിവദാസന്‍ നായര്‍ ഗീതാഗോപിയെ ബോധപൂര്‍വം തള്ളി താഴെയിട്ടെന്നും മറ്റു മൂന്നു പേരും തടഞ്ഞുവച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. കേസില്‍ നേരത്തെ എല്‍ഡിഎഫ് നേതാക്കളായ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി.ജയരാജന്, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന് എന്നിവരെ പ്രതിചേര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: