തിരുവനന്തപുരം: കൂട്ടത്തില്‍നിന്ന് ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തുന്ന വന്യമൃഗങ്ങളെ പൊതുജനങ്ങള്‍, പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങള്‍ എന്നിവയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കരുതെന്നും അവയെ തിരികെ കൂട്ടത്തിലേക്ക് അയയ്ക്കണമെന്നും വനം വകുപ്പ് നിര്‍ദേശം. വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട വന്യജീവികളെ അടക്കം തിരികെ കൂട്ടത്തിലേക്ക് അയയ്ക്കുന്നതിനു പകരം സംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി പ്രദര്‍ശിപ്പിക്കുന്ന രീതി തുടരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. കേന്ദ്രത്തില്‍ തുടര്‍ പരിചരണം വേണ്ടിവന്നാല്‍ പരിചരണ ചുമതലയ്ക്ക് രണ്ട് ഫീല്‍ഡ് സ്റ്റാഫിനെ മാത്രം നിയോഗിച്ച് മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: