തിരുവനന്തപുരം: കന്യാകുമാരി കടലില്‍ തുടരുന്ന അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ ശക്തമായി. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്നത്. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച മഴ പലയിടത്തും ഇന്നലെയും തുടരുകയാണ്.
മധ്യ കേരളത്തില്‍ ഇന്നലെ രാവിലെ മുതല്‍ പലയിടത്തും മഴ ലഭിക്കുന്നുണ്ട്. ഉച്ചയോടെ ഇടുക്കിയിലടക്കം ശക്തമായ മഴ രാത്രി വൈകിയും തോര്‍ന്നില്ല. ഇന്നും ചെറിയ ഇടവേളകളോടെ ഈ പ്രദേശങ്ങളിലെല്ലാം മഴ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.
വിവിധയിടങ്ങളില്‍ തീവ്രമഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലും ഇടത്തരം, മിതമായ മഴ ലഭിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ വിവിധയിടങ്ങളില്‍ ഇത്തരത്തിലുള്ള മഴ പെയ്യുമെന്നാണ് നിഗമനം.
മിന്നല്‍ പ്രളയത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേ സമയം കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം ഇന്ന് എറണാകുളം ജില്ല യില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിലും തെക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തില്‍ കിഴക്കന്‍ കാറ്റ് സജീവമായതാണ് ഡിസംബര്‍ മാസത്തിലും മഴ ശക്തമാകാന്‍ കാരണം. മോശം കാലാവസ്ഥയും കാറ്റും മൂലം തെക്കന്‍ കേരളത്തില്‍ ഇന്ന് അര്‍ദ്ധരാത്രി വരെ മത്സ്യബന്ധത്തിന് കടലില്‍ പോകുന്നതിന് വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: