സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടും നരഭോജി കടുവ നാട്ടിലിറങ്ങി. കല്ലൂര്‍ക്കുന്നിലെ വാകയില്‍ സന്തോഷിന്റെ വീട്ടു പറമ്പിലാണ് രാത്രി കടുവയെ കണ്ടത്.
കഴിഞ്ഞ രാത്രി സന്തോഷിന്റെ വീട്ടിലെ പശുവിനെ കടുവ കടിച്ച് കൊന്നിരുന്നു. ഒരാഴ്ചയിലേറെയായി വാകേരിയും സമീപ പ്രദേശങ്ങളും കടുവാ ഭീതിയിലാണ്.
വാകേരിയില്‍ യുവാവിനെ ആക്രമിച്ചു കൊന്ന കടുവ തന്നെയാണ് പശുവിനെയും കൊന്നതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കാല്‍പ്പാടുകള്‍ പരിശോധിച്ചാണ് സ്ഥിരീകരണം.
കടുവയെ പിടികൂടുന്നതിനായി കൂടുതല്‍ ക്യാമറകളും തോക്കും വനം വകുപ്പ് അനുവദിച്ചു. വനം വകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസുളള ആണ് കടുവയാണ് പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: