ശബരിമല: ഡോളിയില്‍ ശബരീശ തീര്‍ത്ഥാടനത്തിന് എത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും അമിത കൂലി ഈടാക്കുന്നതായി പരാതി.
ഭക്തരെ സന്നിധാനത്തില്‍ എത്തിച്ചു ദര്‍ശനം കഴിഞ്ഞു തിരിച്ച് പമ്പയില്‍ എത്തിക്കുന്നതിന് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത് 7,000 രൂപയാണ്.
ഇതില്‍ 500 രൂപ ദേവസ്വം ബോര്‍ഡിന്റെ ഡോളി ഫീസാണ്. ബാക്കി 6500 രൂപ ചുമട്ടുകാര്‍ക്കുമാണ്. ഡോളി ഒരു വശത്തേയ്‌ക്ക് മാത്രമാണെങ്കില്‍ 3,500 രൂപയാണ് ദേവസ്വം നിരക്ക്. ഇതില്‍ 250 രൂപ ദേവസ്വം ഫീസാണ്.
എന്നാല്‍ ഇതില്‍ ഇരട്ടി പണമാണ് ഇപ്പോള്‍ ഡോളി ഇനത്തില്‍ പണം ഈടാക്കുന്നതെന്ന് പരാതി ഉയരുന്നത്. എന്നാല്‍, ഇത്രയും കഠിനമായ ജോലിക്ക് തുശ്ചമായ ശമ്പളമേ ലഭിക്കാറുള്ളുവെന്നാണ് ഡോളി തൊഴിലാളികള്‍ പറയുന്നത്. അതേസമയം പതിനെട്ടാം പടി കയറ്റുമ്പോള്‍ ഭക്തര്‍ക്ക് പരിക്കേല്‍ക്കുന്നതായി പരാതി. പോലീസ് വലിച്ച് തള്ളുകയാണെന്നും ഭക്തര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക