പാര്‍ലമെന്‍റ് ആക്രമിച്ചവരെ ശിക്ഷിക്കമമെന്ന് ഒറ്റക്കെട്ടായി പറയുന്നതിന് പകരം രാഹുല്‍ ഗാന്ധി അവരെ ന്യായീകരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഒറ്റക്കെട്ടായി രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ പാര്‍ലമെന്‍റ് ആക്രമണത്തെ അപലപിക്കേണ്ടതിന് പകരം പ്രതിപക്ഷപാര്‍ട്ടികള്‍ ഈ ആക്രമണത്തിന് ഉത്തരവാദികളായവരെ പിന്തുണയ്‌ക്കുകയാണെന്നും അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു.
തെലുങ്കാന ബില്‍ അവതരിപ്പിക്കുമ്പോള്‍ കുരുമുളക് സ്പ്രേയുമായി ഒരു കോണ്‍ഗ്രസ് എംപി എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാം. അത് രാജ്യം മറന്നിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
രാഷ്‌ട്രീയം കളിക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും ഒഴികഴിവുകള്‍ അന്വേഷിക്കുകയാണ്. എന്നിട്ട് പാര്‍ലമെന്‍റിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുകയാണ്. സ്പീക്കര്‍ ആദ്യ ദിവസം തന്നെ ഒരു സര്‍വ്വകക്ഷി യോഗം വിളിച്ചതാണ്. പക്ഷെ പ്രതിപക്ഷം അത് കേട്ടില്ല. – അനുരാഗ് താക്കൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് ആക്രമണകാരികളെ ന്യായീകരിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. തൊഴിലില്ലായ്മയ്‌ക്കും വിലക്കയറ്റത്തിനും എതിരെയാണ് അവര്‍ പ്രതിഷേധിച്ചതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ന്യായീകരണം. ഒരു രാജ്യത്തിന്റെ പാര്‍ലമെന്‍റ് നിയമം കയ്യിലെടുത്ത് ആക്രമിച്ചവരെ ന്യായീകരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക