Categories: Samskriti

യുദ്ധഭൂമിയില്‍ ചഞ്ചലചിത്തനായി അര്‍ജുനന്‍

Published by

ര്‍ജുനാ, ഞാന്‍ (ഭഗവാന്‍ ശ്രീകൃഷ്ണന്‍) എന്തിന് രഥം നടുവില്‍ നിര്‍ത്തണം?

ഈ യുദ്ധഭൂമിയില്‍ യുദ്ധം കൊതിച്ചെത്തിയ, ഞാന്‍ യുദ്ധം ചെയ്യേണ്ടി വരുന്ന യോദ്ധാക്കളെ കാണട്ടെ. ദുര്യോധനനെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹത്തോടെ യുദ്ധത്തില്‍ ഇവിടെ ഒത്തുകൂടിയ ഈ രാജാക്കന്മാരെയും ഞാന്‍ കാണട്ടെ.
സഞ്ജയ, അര്‍ജുന്‍ ഇത് പറഞ്ഞപ്പോള്‍ ഭഗവാന്‍ എന്ത് ചെയ്തു? (ധൃതരാഷ്‌ട്രരുടെ ചോദ്യം)

സഞ്ജയന്‍ പറഞ്ഞു: ഹേ രാജന്‍! ഉറക്കത്തെ ജയിച്ച അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞപ്പോള്‍, അന്തര്യാമി ഭഗവാന്‍ ശ്രീകൃഷ്ണന്‍, തന്റെ പിതാമഹനായ ഭീഷ്മരുടെയും ഗുരുവായ ദ്രോണരുടെയും മുമ്പില്‍, എല്ലാ രാജാക്കന്മാരുടെയും മുമ്പാകെ ഇരുസൈന്യങ്ങള്‍ക്കും നടുവില്‍, രഥം നിര്‍ത്തി പറഞ്ഞു, ‘ഹേ പാര്‍ത്ഥ! ഇവിടെ സമ്മേളിച്ച കുരുരാജവംശങ്ങളെ നോക്കൂ. ‘

ഭഗവാന്‍ ഇത് പറഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചത്?
അപ്പോള്‍, തന്റെ പിതാവ്, മുത്തച്ഛന്‍, ഗുരു, അമ്മാവന്‍, സഹോദരന്‍, മകന്‍, ചെറുമകന്‍, സുഹൃത്ത്, ഭാര്യാപിതാവ്, തുടങ്ങി അനേകം ബന്ധുക്കള്‍ അവിടെ ഇരുസൈന്യങ്ങളിലും ഉള്ളത് കണ്ട് അര്‍ജുന്‍ അങ്ങേയറ്റം ഭീരുവായി, വിഷാദത്തോടെ സംസാരിച്ചു.

അര്‍ജുന്‍ എന്താണ് സഞ്ജയ പറഞ്ഞത്?
അര്‍ജുന്‍ പറഞ്ഞു; ഹേ കൃഷ്ണാ! അടുത്ത ബന്ധുക്കള്‍ യുദ്ധത്തിനായി നില്‍ക്കുന്നത് കണ്ട് കൈകാലുകളെല്ലാം തളരുന്നു, വായ വരണ്ടുണങ്ങുന്നു, ശരീരം വിറയ്‌ക്കുന്നു, രോമങ്ങള്‍ എണീറ്റു നില്‍ക്കുന്നു, കൈയില്‍ നിന്ന് ഗാണ്ഡീവം വഴുതുന്നു, തൊലിയും എരിയുന്നു. എന്റെ മനസ്സ് ആശയക്കുഴപ്പത്തിലാകുന്നു, എനിക്ക് നില്‍ക്കാന്‍ പോലും കഴിയുന്നില്ല.
ഇതല്ലാതെ മറ്റെന്താണ് അര്‍ജുനാ നീ കാണുന്നത്? (ഭഗവാന്‍ കൃഷ്ണന്റെ ചോദ്യം)
ഹേ കേശവ! ഞാന്‍ വിപരീത ശകുനങ്ങള്‍ കാണുന്നു, ഈ ബന്ധുക്കളെ യുദ്ധത്തില്‍ കൊന്നതുകൊണ്ട് ഒരു പ്രയോജനവും ഞാന്‍ കാണുന്നില്ല.

അവരെ കൊല്ലാതെ എങ്ങനെ രാജ്യം ലഭിക്കും?
ഹേ കൃഷ്ണ! എനിക്ക് വിജയമോ രാജ്യമോ സുഖമോ വേണ്ട. ഹേ ഗോവിന്ദ! രാജ്യത്തില്‍ നിന്നോ സുഖഭോഗങ്ങളില്‍ നിന്നോ ജീവിക്കുന്നതില്‍ നിന്നു തന്നെയോ നമുക്ക് എന്ത് പ്രയോജനം?
എന്തുകൊണ്ടാണ് നിനക്ക് വിജയം തുടങ്ങിയവ വേണ്ടാത്തത്?
നാം ആര്‍ക്കുവേണ്ടിയാണോ രാജ്യവും ആസ്വാദനവും സുഖവും ആഗ്രഹിക്കുന്നത്, അവരെല്ലാം സ്വന്തം ജീവന്റെയും സമ്പത്തിന്റെയും ആശ ഉപേക്ഷിച്ച് യുദ്ധത്തിന് നിലകൊള്ളുന്നു.

ആരാണ് അര്‍ജുനാ ആ ആളുകള്‍?
ആചാര്യന്‍, അച്ഛന്‍, മകന്‍, മുത്തച്ഛന്‍, അമ്മാവന്‍, ഭാര്യാപിതാവ്, ചെറുമകന്‍, തുടങ്ങിയ കുറേ ബന്ധുക്കള്‍.

ഇതേ ആളുകള്‍ നിങ്ങളെ കൊല്ലാന്‍ തയ്യാറായാലോ?
അവര്‍ എന്നെ കൊന്നേക്കാം, പക്ഷേ മധുസൂദനാ! എനിക്ക് ത്രിലോകരാജ്യം ലഭിച്ചാലും അവരെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പിന്നെ ഭൂമിയിലെ രാജ്യത്തെക്കുറിച്ച് എന്ത് പറയാനാണ്?

സഹോദരാ! രാജ്യം ലഭിക്കുമ്പോള്‍ വലിയ പ്രസന്നതയുണ്ടാകു, അതും നിനക്കു വേണ്ടേ?
ഹേ ജനാര്‍ദ്ദനാ! ധൃതരാഷ്‌ട്രരുടെ ഈ ബന്ധുക്കളെ (അവര്‍ നമുക്കും ബന്ധുക്കളാണ് ) കൊന്നിട്ട് എന്ത് സുഖം കിട്ടും?
ഈ ബന്ധുക്കളെ കൊന്നാല്‍ നമുക്ക് പാപമേ കിട്ടു. അതുകൊണ്ട് മാധവാ! ഈ ധൃതരാഷ്‌ട്ര ബന്ധുക്കളെ കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; കാരണം അല്ലയോ മാധവാ! നമ്മുടെ ബന്ധുക്കളെ കൊന്ന് എങ്ങനെ സുഖം ലഭിക്കും?
അവര്‍ നിങ്ങളെ കൊല്ലാന്‍ തയ്യാറാണ്, പിന്നെ എന്തിനാണ് പിന്‍വാങ്ങുന്നത്?
ദുര്യോധനന്‍ തുടങ്ങിയവര്‍ക്ക് കുലനാശം മൂലമുണ്ടാകുന്ന ദോഷങ്ങളും മിത്രവഞ്ചന മൂലമുണ്ടാകുന്ന പാപങ്ങളും കാണാന്‍ കഴിയാതെ പോകുന്നത് അത്യാഗ്രഹത്താല്‍ അവരുടെ വിവേകം നഷ്ടമായതു കൊണ്ടാണ്. പക്ഷെ ഹേ ജനാര്‍ദനാ! കുലത്തിന്റെ നാശത്തിന്റെ അനന്തരഫലങ്ങള്‍ അറിയാവുന്ന നാം ഈ പാപം ഒഴിവാക്കണം.

അഥവാ കുലം നശിച്ചാലും എന്താണ് സംഭവിക്കുക?
കുലം നശിക്കുമ്പോള്‍ ശാശ്വതമായി നിലനിന്നിരുന്ന കുല ധര്‍മ്മം (കുല പരമ്പര) നശിക്കപ്പെടും.

കുല ധര്‍മ്മം നശിച്ചാല്‍ എന്ത് സംഭവിക്കും?
കുല ധര്‍മ്മം നശിച്ചാല്‍ കുലത്തിലാകെ അധര്‍മ്മം പടരും.
കുലധര്‍മ്മം നശിച്ച ആളുകള്‍ക്ക് എന്ത് സംഭവിക്കും?
ഹേ ജനാര്‍ദനാ! ആ മനുഷ്യര്‍ക്ക് വളരെക്കാലം നരകയാതന അനുഭവിക്കേണ്ടിവരുമെന്ന് നമ്മള്‍ കേട്ടിരിക്കുന്നു.
യുദ്ധത്തിന്റെ ഇത്തരം അനന്തരഫലങ്ങള്‍ നിനക്കറിയാമായിരുന്നെങ്കില്‍, എന്തിനാണ് ഈ യുദ്ധത്തിന് തയ്യാറായത്?
രാജ്യത്തിനും സുഖത്തിനും വേണ്ടിയുള്ള അത്യാഗ്രഹത്താല്‍ ബന്ധുക്കളെ കൊല്ലാന്‍ തയ്യാറായി എന്ന വലിയ പാപം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചതില്‍ വലിയ ആശ്ചര്യവും ഖേദവും ഉണ്ട്.

നീ ഇനി എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്?
ഞാന്‍ എന്റെ ആയുധങ്ങള്‍ ഉപേക്ഷിച്ച് യുദ്ധത്തില്‍ നിന്ന് പിന്‍മാറും. ഞാനിത് ചെയ്താലും ദുര്യോധനന്‍ മുതലായവര്‍ ആയുധങ്ങളുമായി എന്നെ കൊന്നാല്‍ ആ വധവും എനിക്ക് വളരെ ഗുണം ചെയ്യും.

ഇത്രയും പറഞ്ഞിട്ട് അര്‍ജുന്‍ എന്ത് ചെയ്തു സഞ്ജയാ?( ധൃതരാഷ്‌ട്രരരുടെ ചോദ്യം)
സഞ്ജയന്‍ പറഞ്ഞു ഇത്രയും പറഞ്ഞിട്ട്, അര്‍ജുനന്‍ ദുഃഖത്താല്‍ വ്യാകുലമായ ഹൃദയത്തോടെ വില്ലും അമ്പും ഉപേക്ഷിച്ച് രഥത്തിന്റെ മധ്യത്തില്‍ ഇരുന്നു.

(തുടരും)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by