ഗുവാഹത്തി: ബഹുഭാര്യാത്വം നിര്‍ത്തലാക്കുന്ന ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 2024 ഫിബ്രവരിയിലാണ് അടുത്ത നിയമസഭാ സമ്മേളനം ചേരുന്നത്. ഒരാള്‍ക്ക് അനേകം ഭാര്യമാര്‍ എന്ന സ്ഥിതി വിശേഷമാണ് ഇനി ഇല്ലാതാകുന്നത്. ഇതിനായി പുതിയ ബില്ലില്‍ ഒരു പുരുഷന് നാല് ഭാര്യമാരെ വരെ അനുവദിക്കുന്ന മുസ്ലിം വ്യക്തിനിയമം അസാധുവാക്കും. അസം സര്‍ക്കാരിന്റെ ഈ നീക്കതിന് സംസ്ഥാനത്തെ മുസ്ലിം സ്ത്രീകളില്‍ നിന്നും വന്‍പിന്തുണയാണ് അസം സര്‍ക്കാരിന് ലഭിക്കുന്നത്.
ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി ബഹുഭാര്യാത്വം അവസാനിപ്പിക്കാനുള്ള ബില്‍ പാസാക്കാനുള്ള അധികാരം അസം സര്‍ക്കാരിനുണ്ടെന്ന് നിര്‍ദേശിച്ചിരുന്നു. കാരണം വിവാഹം എന്നത് കണ്‍കറന്‍റ് ലിസ്റ്റില്‍ (സംസ്ഥാനത്തിനും കേന്ദ്രസര്‍ക്കാരിനും തുല്ല്യാധികാരമുള്ള) പെട്ട വിഷയമാണ്. മാത്രമല്ല, ഇത്തരമൊരു നിയമം മുസ്ലിങ്ങളുടെ മതചാരങ്ങളെ ഒരു വിധത്തിലും ബാധിക്കുന്നില്ല. കാരണം ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാര്‍ ഉണ്ടാകണമെന്ന നിര്‍ബന്ധം ഇസ്ലാം മതത്തിനില്ലെന്നും വിദഗ്ധ സമിതി കണ്ടെത്തി. ഈ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ തേടിയിരുന്നു. ആകെ 149 പ്രതികരണങ്ങള്‍ ലഭിച്ചു. ഇതില്‍ 146 പ്രതികരണങ്ങളും ബഹുഭാര്യാത്വം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ വിവാഹത്തെ നിയന്ത്രിക്കുന്നത് പലതരം നിയമങ്ങളാണ്. വിവിധമതസമുദായങ്ങളില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെ നിയന്ത്രിക്കുന്നത് സ്പെഷ്യല്‍ മാര്യേജ് നിയമമാണ്. അതേ സമയം വിവാഹത്തെ മതത്തിന് കീഴിലുള്ള വ്യക്തിനിയമങ്ങളും നിയന്ത്രിക്കുന്നു. ഹിന്ദു കോഡ് ബില്‍ ആണ് ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ വിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹത്തെ നിയന്ത്രിക്കുന്നത്. ഇത് ബഹുഭാര്യാത്വം അംഗീകരിക്കുന്നില്ല. ക്രിസ്ത്യന്‍ വ്യക്തിനിയമവും ബഹുഭാര്യാത്വത്തെ നിരോധിക്കുന്നു. അതേ സമയം മുസ്ലിം വ്യക്തിനിയമം ബഹുഭാര്യാത്വത്തെ അംഗീകരിക്കുന്നു. നാല് ഭാര്യമാരെ വരെ ആകാമെന്ന് മുസ്ലിം വ്യക്തിനിയമം അംഗീകരിക്കുന്നു. എന്നാല്‍ ഈ ബഹുഭാര്യാത്വത്തെ ഇല്ലായ്മ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജഡ്ജിമാര്‍ ഉള്‍പ്പെട്ട മൂന്നംഗ വിദഗ്ധസമിതി നിര്‍ദേശിച്ചു. മുസ്ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകളില്‍ നിന്നും ഇതിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതേ സമയം ഈ നിയമം അസമിലെ 13 ശതമാനം വരുന്ന ഗോത്രവര്‍ഗ്ഗത്തിനും ബാധകമാക്കണോ എന്ന കാര്യത്തില്‍ വിദഗ്ധസമിതി സംശയം പ്രകടിപ്പിച്ചിരുന്നു. മുസ്ലിം വനിതകളെ ശാക്തീകരിക്കുന്നതാണ് ബഹുഭാര്യാത്വം ഇല്ലായ്മ ചെയ്യുന്ന നിയമമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ബഹുഭാര്യാത്വം അവസാനപ്പിച്ച് കഴിഞ്ഞാല്‍ വൈകാതെ ലവ് ജിഹാദിനെതിരെയും നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. മാത്രമല്ല, ഇത്തവണ മദ്രസകളില്‍ പ്രവേശനം നേടിയ 4000 വിദ്യാര‍്ത്ഥികളെ സര്‍ക്കാര്‍ നടത്തുന്ന പൊതു എസ് എസ് എല്‍സി പരീക്ഷ പാസായതിന് ശേഷം മാത്രമേ വിജയിച്ചതായി പ്രഖ്യാപിച്ചുള്ളൂ എന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.
പുതിയ മദ്രസ ബാച്ച് ഇക്കുറിയും പൊതു മെട്രിക്കുലേഷന്‍ പരീക്ഷ എഴുതുമെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. പണ്ടൊക്കെ മദ്രസയിലെ വിഷയം മാത്രം പഠിക്കുന്നവര്‍ മെട്രിക്കുലേഷന്‍ പാസാകുന്ന സ്ഥിതി ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: