ശബരിമല: ശബരിമലയിലെത്തുമ്പോള്‍ കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട. കുട്ടികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പമ്പ മുതല്‍ തന്നെ പോലീസ് പ്രതേക സുരക്ഷ ഒരുക്കുന്നുണ്ട്. പേര്, സ്ഥലം, കൂടെയുള്ള ആളുടെ ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ബാന്റ് കയ്യില്‍ ധരിപ്പിച്ചാണ് സന്നിധാനത്തേക്ക് ഓരോരുത്തരെയും കയറ്റിവിടുന്നത്.
കൂട്ടം തെറ്റിയാലും കൂടെയുള്ളവരെ കാണാതായാലും പേടിക്കണ്ട. ഉടനെ കണ്ടുപിടിക്കാം. വനിതാ പോലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതല്‍ നടപടി. കുട്ടികളടക്കം പ്രതിദിനം നാലായിരത്തോളം പേരെ കയ്യില്‍ ബാന്റ് ധരിപ്പിച്ചാണ് മലകയറ്റുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ വലിയ പരാതികള്‍ക്കും പരിഭവങ്ങള്ക്കുമാണ് പോലീസിന്റ ഈ സേവനത്തിലൂടെ വിരാമമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: