ബെംഗളൂരു: പാകിസ്ഥാനിലേക്ക് സാറ്റ്ലൈറ്റ് ഫോണ്‍ കോള്‍ വിളിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ യാദ്ഗിറില്‍ ഇന്റലിജന്‍സിന്റെ പരിശോധന. യാദ്ഗിറിലെ ഷെല്ലഗി ഗ്രാമത്തില്‍ നിന്നാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഫോണ്‍ വിളിച്ചയാളെ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ സപ്തംബര്‍ 17ന് പുലര്‍ച്ചെ മൂന്നിനും സമാനമായ ഫോണ്‍ കോള്‍ പാകിസ്ഥാനിലേക്ക് പോയതായി കര്‍ണാടക പോലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേ
ഷണം നടക്കുന്നതിനിടെയാണ് വീണ്ടും പാകിസ്ഥാനിലേക്ക് ഫോണ്‍ വിളിച്ചതായി ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചത്. ദേശീയ അന്വേഷണ ഏജന്‍സിക്കും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ഫോണ്‍വിളി സംബന്ധിച്ച വിവരം അധികൃതര്‍ കൈമാറിയിട്ടുണ്ട്. ഫോണ്‍വിളിയുടെ ദൈര്‍ഘ്യം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഫോണ്‍ ചെയ്യാനായി മാത്രം ആരെങ്കിലും പുറത്തുനിന്ന് ഗ്രാമത്തിലെത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പും ഇതേ ജില്ലയിലെ ഹെദ്ഗിമദ്ര ഗ്രാമത്തില്‍ സമാന സംഭവമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: