കോഴിക്കോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയപ്പോള്‍ അദ്ദേഹത്തെക്കൊണ്ട് ശല്ല്യം തീരുമെന്ന് കരുതിയ എസ് എഫ് ഐക്കാര്‍ വെടിലായി. മൂന്ന് ദിവസം കലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ താമസിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതോടെ മുഖം രക്ഷിക്കാന്‍ അവസാന പ്രതിഷേധവുമായി എസ് എഫ് ഐ. പ്രതിഷേധിച്ച എസ് എഫ് ഐക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയാണ് പൊലീസ്. വൈകാതെ ഗവര്‍ണര്‍ സര്‍വ്വകലാശാലയില്‍ കാലുകുത്തും.
ആരിഫ് മുഹമ്മദ് ഖാന് കാമ്പസില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് എസ് എഫ് ഐയുടെ വന്‍ പ്രതിഷേധപ്രകടനം സര്‍വ്വകലാശാല കാമ്പസില്‍ നടന്നു. പൊലീസിനെ ഉപയോഗിച്ച് എസ് എഫ് ഐയെ നേരിടാന്‍ നോക്കേണ്ടെന്ന് പി.എം. ആര്‍ഷോ വെല്ലുവിളിച്ചു.
കാമ്പസില്‍ കനത്ത പൊലീസ് സന്നാഹമാണ്. 600ഓളം പൊലീസുകാരാണ് ഇവിടെയുള്ളത്. ഇവര്‍ എസ് എഫ് ഐക്കാരെ അറസ്റ്റ് ചെയ്ത് നീക്കിത്തുടങ്ങഇ. ദല്‍ഹിയില്‍ നിന്നും വൈകീട്ട് 6.10ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എതതുന്ന ഗവര്‍ണര്‍ ഏഴ് മണിക്ക് കാമ്പസില്‍ കാലുകുത്തും. ഗവര്‍ണറെ കേരളത്തിലെ സര്‍വ്വകലാശാല കാമ്പസുകളില്‍ കാലുകുത്തിക്കില്ലെന്നായിരുന്നു എസ് എഫ് ഐയുടെ വെല്ലുവിളി.
കലിക്കറ്റ് സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ ഡിസംബര്‍ 18ന് 2.30 ന് സനാതന ധര്മ്മപീഠത്തിന്റെ സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും. ഗവര്‍ണര്‍ സര്‍വ്വകലാശാലയിലെ ഗസ്റ്റ് ഹൗസിലാണ് താമസിക്കുക. പിന്നീട് ചില വിവാഹപരിപാടികളില്‍ പങ്കെടുക്കും. ഗവര്‍ണ്ണര്‍ മൂന്ന് ദിവസമാണ് സര്‍വ്വകലാശാല കാമ്പസില്‍ തങ്ങുക.
വിമാനത്താവളത്തിലും ഗവര്‍ണര്‍ പോകുന്ന വഴികളിലും കനത്ത പൊലീസ് സന്നാഹമുണ്ടാകും. മഫ്തിയിലും പൊലീസ് ഉണ്ടാകും. സര്‍വ്വകലാശാലയിലെ വിവിഐപി ഗസ്റ്റ് ഹൗസുകളിലും പൊലീസ് സന്ദര്‍ശനവും കനത്ത സുരക്ഷയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: