മുംബൈ: വനിതാ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം. നവി മുംബൈയില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍ 347 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്.
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു .ഇംഗ്ലണ്ടിന് ജയിക്കാന്‍ 479 റണ്‍സാണ് വേണ്ടിയിരുന്നത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 131 റണ്‍സിന് എല്ലാവരും പുറത്തായി.
കൊളംബോയില്‍ 1998ല്‍ പാകിസ്ഥാനെതിരെ ശ്രീലങ്ക നേടിയ 309 റണ്‍സിന്റെ വിജയമായിരുന്നു നേരത്തേ ഏറ്റവുമധികം റണ്‍സിന് വിജയിച്ച മത്സരം.
രണ്ട് ഇന്നിംഗ്‌സുകളിലുമായി ഒന്‍പത് വിക്കറ്റുകള്‍ വീഴ്‌ത്തിയ ദീപ്തി ശര്‍മയാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക