തിരുവനന്തപുരം: കഴിഞ്ഞ ദിവസം എഡിജിപി ശ്രീജിത് കാടാമ്പുഴക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചത് ഭക്തര്‍ അറിഞ്ഞിരിക്കേണ്ട ഹിന്ദു സങ്കല്‍പങ്ങളാണ്. എന്താണ് ക്ഷേത്രം, തന്ത്രി, വിഗ്രഹം, താന്ത്രികവിധി.എന്നിവയാണ് എഡിജിപി ശ്രീജിത് വിശദീകരിച്ചത്. ഈ വിശദീകരണം കേട്ട് ഞെട്ടിത്തെറിച്ചുപോയത് പിറണായിസ്റ്റുകളാണ്. കാരണം അവരുടെ സുപ്രധാന ദൗത്യങ്ങള്‍ ഏല്‍പിക്കുന്ന പൊലീസ് ഓഫീസറാണ് എഡിജിപി ശ്രീജിത്.
ക്ഷേത്രം എന്താണെന്ന് . തന്ത്രി ആരാണെന്ന് എത്ര പേര്‍ക്കറിയാം? എന്നീ ചോദ്യങ്ങളിലൂടെയാണ് ശ്രീജിത് പ്രസംഗം തുടങ്ങിയത്. എന്താണ് തന്ത്രം? ശരീരത്തെ മോചിപ്പിക്കുന്നതെന്തോ അതാണ് തന്ത്രം. മനസ്സിനെ മോചിപ്പിക്കുന്നതെന്തോ അതാണ് മന്ത്രം. .
എന്താണ് തന്ത്രിയുടെ പ്രത്യേകത?ഒരു ക്ഷേത്രത്തിലെ പിതൃസ്ഥാനം വഹിക്കുന്നയാളാണ് തന്ത്രി. സംസ്കൃതത്തില്‍ ക്ഷേത്രം എന്നാല്‍ ശരീരം എന്നാണര്‍ത്ഥം. മരിച്ചവരെ എന്നും മരിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് മനുഷ്യര്‍. ഇതിന് ആദ്യത്തെ ശ്രമം നടത്തിയത് ഈജിപ്തിലെ ഫറവോന്‍മാരാണ്. അവര്‍ മരിച്ചവരെ മണ്‍കുടങ്ങളില്‍ കുഴിച്ചിട്ടു. അവര്‍ ആ കുടങ്ങളില്‍ സ്ഥിരം ജീവിച്ചുകൊള്ളും എന്ന വിശ്വാസത്തിലാണ് അത് ചെയ്തത്. എന്നാല്‍ ഭാരത്തില്‍ നമ്മള്‍ കുറെക്കൂടി വിശേഷ ബുദ്ധിയുള്ളവരാണ്. സ്ഥൂലം, സൂക്ഷമം, പരം എന്നീ മൂന്ന് തരം ശരീരസങ്കല്‍പനങ്ങള്‍ നമുക്കുണ്ട്. സ്ഥൂലം എന്നാല്‍ നമ്മുടെ ശരീരം. സ്ഥൂലശരീരത്തെ മരണസമയത്ത് വിട്ടുപോകുന്നതെന്തോ അതാണ് സൂക്ഷ്മശരീരം.. – ശ്രീജിത് പറയുന്നു.
സൂക്ഷമശരീരത്തെ, അഥവാ ജീവാത്മാവിനെ പ്രതിഷ്ഠാകര്‍മ്മത്തിലൂടെ ഒരു ക്ഷേത്രത്തിലേക്കാവാഹിച്ച് വെച്ച് അവിടെ നിത്യപൂജയും തപസ്സും വഴി തന്ത്രികളുടെ നേതൃത്വത്തില്‍ ആചാര്യന്‍മാരുടെ അനുഷ്ഠാനത്തിലൂടെ വളര്‍ത്തിയെടുക്കുന്ന ചൈതന്യം വാസ്തവത്തില്‍ ആ പ്രതിഷ്ഠാകര്‍ത്താവിന്റെ സൂക്ഷ്മ ശരീരമാണ്. കാടാമ്പുഴയില്‍ ആ സൂക്ഷമ ശരീര ചൈതന്യം ശങ്കരാചാര്യരുടേതാണെന്ന് പറയേണ്ടിവരും. വാസ്തവത്തില്‍ കാടാമ്പുഴയില്‍ പ്രതിഷ്ഠയില്ല, സ്വയംഭൂവാണ് ഇവിടുത്തെ അമ്മ. തന്നത്താന്‍ വന്നതാണ്. അങ്ങിനെയുള്ള അപൂര്‍വ്വമായ ആ ചൈതന്യത്തെ ക്രോഡീകരിച്ച് ക്ഷേത്രരൂപത്തിലാക്കിയ ആചാര്യന്‍ ശങ്കരാചാര്യരാണ്. അതുകൊണ്ട് ഇവിടെ തൊഴുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത് ശങ്കരാചാര്യരുടെ സൂക്ഷ്മശരീര ചൈതന്യമാണ് -ശ്രീജിത് വിശദീകരിച്ചു.
ക്ഷേത്ര സന്ദര്‍ശനം നടത്തിക്കഴിയുമ്പോള്‍ നല്ല സുഖമായീ ട്ടോ എന്ന് ചിലര്‍ പറയും. എന്നാല്‍ അത് പ്രതിഷ്ടനടത്തിയ ആചാര്യന്റെ സൂക്ഷ്മശരീരവുമായി ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തന്‍ താദാത്മ്യപ്പെടുമ്പോഴാണ് ആ സുഖം കിട്ടുന്നത്. എന്താണ് വിഗ്രഹം എന്ന ചോദ്യത്തിനും ശ്രീജിത് ഉത്തരം നല്‍കുന്നു. വിശേഷമായി ഗ്രഹിക്കാന്‍ എന്ത് ഉപാധിയാകുന്നോ അതാണ് വിഗ്രഹം- -ശ്രീജിത് പറയുന്നു.
ഊഷ്മളവും ശക്തവുമായ ആചരണങ്ങളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവരുന്ന ചൈതന്യ വിശേഷങ്ങളാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രത്തില്‍ പോകുമ്പോള്‍ നിങ്ങളുടെ അഹങ്കാരം പൂര്‍ണ്ണമായും ഇല്ലാതാകുന്നു. കാരണം ഭക്തനായ നിങ്ങള്‍ ക്ഷേത്രം പ്രതിഷ്ഠിച്ച ആചാര്യന്റെ സൂക്ഷ്മശരീരവുമായി താദാത്മ്യപ്പെടുകയാണ് ചെയ്യുന്നത്. – ശ്രീജിത് പറയുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: