ശബരിമല: ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയിലെ മാലിന്യ നീക്കം ഒച്ചിഴയും പോലെ. ദേവസ്വം ബോര്‍ഡ് നടപ്പിലാക്കുന്ന പവിത്രം ശബരിമല പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണം ഫോട്ടോ എടുക്കലില്‍ മാത്രമായി ഒതുങ്ങുകയാണെന്ന പരാതി ഉയരുന്നു.
സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്തര്‍ വിശ്രമിക്കുന്ന ഭാഗങ്ങളിൽ അടക്കം ഭക്ഷണ അവശിഷ്ടങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്. മാളികപ്പുറം ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് സമീപത്ത് അടക്കം മാലിന്യം കെട്ടിക്കിടക്കുകയാണ്. നാല് ദിവസത്തോളമായി ഇവിടെ നിന്നും മാലിന്യം നീക്കുന്നില്ലന്ന് വ്യാപാരികള്‍ അടക്കം പരാതിപ്പെടുന്നു.
ഭക്ഷണ അവശിഷ്ടം അടക്കം ഉള്ളതിനാല്‍ പ്രദേശത്ത് ദുര്‍ഗന്ധം കൊണ്ട് നില്ക്കാന് പറ്റാത്ത സാഹചര്യമാണെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞു. എല്ലാ ദിവസവും ഒരു മണിക്കൂര്‍ വീതം സന്നിധാനത്ത് നിര്‍ബന്ധമായും ശുചീകരണം നടത്തുന്നുണ്ട്. ഇതിന് പുറമേ സന്നിധാനവും പരിസര പ്രദേശങ്ങളും ശുചിയാക്കാന്‍ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും മാലിന്യം നീക്കം ചെയ്യുന്ന കാര്യത്തില്‍ കാര്യക്ഷമമാകുന്നില്ല.
ഭക്തര്‍ക്ക് വിരിവെയ്ക്കാന്‍ ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാല്‍ മാലിന്യങ്ങള്‍ക്കിടയില്‍ വിരിവെയ്ക്കേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: