മുംബൈ: അറബിക്കടലിൽ 18 ജീവനക്കാരുമായി പോവുകയായിരുന്ന മാൾട്ടയുടെ എംവി റൂയൻ കപ്പൽ തട്ടിയെടുക്കാൻ ഉള്ള ശ്രമത്തെ അവസരോചിതമായി ചെറുത്ത് ഇന്ത്യൻ നാവികസേന. അപായ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കപ്പലിനരികിലേക്ക് എത്തുകയായിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. സൊമാലിയയിലേക്ക് പോവുകയായിരുന്ന കപ്പലിന് നേരെ ആക്രമണം ഉണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു.
വിവരം അറിഞ്ഞ ഇന്ത്യൻ നാവികസേന, മാൾട്ടയുടെ പതാകയും വഹിച്ച് കൊണ്ട് പോവുകയായിരുന്ന എംവി റൂയനെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമായി പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന നേവൽ മാരിടൈം പട്രോൾ വിമാനവും ഗൾഫ് ഏഡനിൽ കടൽ കൊള്ളക്കാർക്കെതിരെ പട്രോളിംഗിലുള്ള യുദ്ധക്കപ്പലും കപ്പലിന്റെ ഭാഗത്തേക്ക് അയച്ചു.
“ഇന്ത്യൻ നാവികസേന ഈ മേഖലയിലെ ആദ്യ പ്രതികരണക്കാരനാകാനും അന്താരാഷ്‌ട്ര പങ്കാളികൾക്കും സൗഹൃദ വിദേശ രാജ്യങ്ങൾക്കുമൊപ്പം മർച്ചന്റ് ഷിപ്പിംഗിന്റെ സുരക്ഷ ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണ്,” ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: