തിരുവനന്തപുരം: നവകേരളസദസ്സിനും ശബരിമലയിലും ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരുടെ എണ്ണത്തിലെ അന്തരം ചര്‍ച്ചാവിഷയമാകുന്നു. കേരളത്തിലെ ഒരു പ്രമുഖ ദിനപത്രമാണ് കഴിഞ്ഞ ദിവസം പൊലീസുകാരുടെ എണ്ണം സംബന്ധിച്ച് താരതമ്യ പഠനം നടത്തിയത്.
ശബരിമലയില്‍ ഒരു സമയം 80,000 വരുന്ന ഭക്തരാണ് മലകയറാന്‍ തിക്കിത്തിരക്കുന്നത്. ഇവരെ നിയന്ത്രിക്കാന്‍ ഒരു സമയം ഉള്ളത് 615 പൊലീസുകാര്‍ മാത്രമാണ്. കീഴേനിന്നും മുകളിലേക്ക് പതിനായിരങ്ങള്‍ കയറുമ്പോള്‍ മേലെ നിന്നും ഒരു നുണബോംബ് (ആനയിടഞ്ഞെന്നോ മറ്റോ) ആരെങ്കിലും പൊട്ടിച്ചാല്‍ നൂറുകണക്കിനാളുകള്‍ തിക്കിലും തിരക്കിലുംപെട്ട് മരിയ്ക്കുമെന്ന് സാമൂഹ്യചിന്തകനും മുന്‍ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥനുമായ മുരളി തുുമ്മാരുകുടി പ്രസ്താവിച്ചത് ഈ സാഹചര്യത്തിലാണ്. ശബരി മലയില്‍ ആകെ 1850 പൊലീസുകാര്‍ ഡ്യൂട്ടിക്കുണ്ടെങ്കിലും എട്ട്മണിക്കൂര്‍ ഷിഫ്റ്റ് അനുസരിച്ച് ഒരു നേരം 615 പൊലീസുകാര്‍ മാത്രമാണ്.
അതേ സമയം നൂറുകണക്കിന് പേര് മാത്രം തടിച്ചുകൂടുന്ന നവകേരള സദസിന് സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിട്ടുള്ളത് 2200 പൊലീസുകാരെയാണ്. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചത് 2250 പൊലീസുകാരെയാണ്. എറണാകുളത്ത് നവകേരളസദസ്സ് എത്തിയപ്പോള്‍ ഉണ്ടായിരുന്നത് 2200 പൊലീസുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: