പാലക്കാട് : കേരളത്തിലെത്തിയ ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് എക്‌സ്പ്രസിന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യത്തിനായാണ് കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് സര്‍വീസാണ് നടത്തുക.വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്‌ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 4.15 ന് കോട്ടയത്ത് എത്തും.
ശനി, തിങ്കള്‍ ദിവസങ്ങളില്‍ വെളുപ്പിന് 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 5.15 ന് ചെന്നെയില്‍ എത്തും.സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്ഥാടകരോട് ക്രൂരത കാട്ടുമ്പോള്‍ ചേര്‍ത്ത് പിടിക്കുകയാണ് കേന്ദ്രമെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ആന്ധ്രയിലെ കച്ചെഗുഡയില്‍ നിന്ന് കൊല്ലത്തേക്കും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തി.ഈ മാസം 18, 25, ജനുവരി 1, 8, 15 തിയതികളിലാണ് സര്‍വീസ്.രാത്രി 11.45ന് കച്ചെഗുഡയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മൂന്നാം ദിവസം കൊല്ലത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: