ന്യൂദല്‍ഹി: മെയ്‌ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വഴി കരസേനയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഭാരതം സ്വന്തമായി വികസിപ്പിച്ച് നിര്‍മ്മിക്കുന്ന 6400 പിനാക റോക്കറ്റുകള്‍ 2,800 കോടി രൂപയ്‌ക്ക് വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. ഒരേസമയം ഒന്നിലധികം മിസൈലുകള്‍ തൊടുത്തുവിടാന്‍ കഴിയുന്ന മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകളാണ് പിനാക.
ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ, ടാറ്റ ഡിഫന്‍സ് ആന്‍ഡ് ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡ് തുടങ്ങിയ സ്വകാര്യ കമ്പനികളും ഡിആര്‍ഡിഒയും ചേര്‍ന്നാണ് പിനാക റോക്കറ്റ് സംവിധാനം വികസിപ്പിച്ചത്. 1.2 ടണ്‍ ഭാരം വഹിക്കാന്‍ പിനാകയ്‌ക്ക് കഴിയും. 44 സെക്കന്‍ഡിനുള്ളില്‍ 12 റോക്കറ്റുകള്‍ 75 കിലോമീറ്റര്‍ അവ്െ അകലേക്ക് തൊടുക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: