ആലപ്പുഴ: നവകേരള സദസിന്റെ ഫോട്ടോ എടുക്കുന്നതിനായി പോകുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ പൊലീസ് കയ്യേറ്റം ചെയ്തു. മാധ്യമം ആലപ്പുഴ ബ്യൂറോ ഫോട്ടോഗ്രാഫര്‍ മനു ബാബുവിന് നേരെയാണ് അതിക്രമം നടന്നത്.
പള്ളിപ്പുറത്ത് വച്ച് വൈകിട്ട് 5.30ന് സംഭവം. മുഖ്യമന്ത്രിയും സംഘവും തവണക്കടവില്‍ ജങ്കാറില്‍ ഇറങ്ങിയശേഷം അരൂരിലെ അരയന്‍കാവ് വേദിയിലേക്ക് പോകവെയാണ് പൊലീസിന്റെ അതിക്രമം. വാഹനവ്യൂഹത്തിന് പിന്നാലെ സ്കൂട്ടറില്‍ പോകുകയായിരുന്നു മനു ബാബുവിനെ ജീപ്പിലെത്തിയ പൊലീസ് സംഘം തടഞ്ഞു.
സ്കൂട്ടര്‍ നിര്‍ത്തിയശേഷം മാധ്യമ പ്രവര്‍ത്തകനാണെന്ന് അറിയിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി. എന്നാല്‍ പൊലീസ് അസഭ്യം വിളിച്ചുകൊണ്ട് കൈയേറ്റത്തിന് മുതിരുകയായിരുന്നു. മനുവിന്റെ സ്കൂട്ടര്‍ തള്ളിമറിച്ചിട്ട് താക്കോലും ഊരികൊണ്ടുപോവിുകയായിരുന്നു പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: