ന്യൂദല്‍ഹി: ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ വിജയത്തോടുള്ള പ്രതികാരമാണ് പാര്‍ലമെന്‍റിലെ അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, മണിപ്പൂര്‍ തുടങ്ങിയ പ്രശ്നങ്ള്‍ ഉയര്‍ത്താനാണ് അക്രമികള്‍ ശ്രമിച്ചതെന്ന പ്രചാരണമാണ് ഇടത്-എന്‍ജിഒ-ജിഹാദ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതായത് പാര്‍ലമെന്‍റ് കലാപം വളരെ നിഷ്കളങ്കമായ ഒരു അക്രമം പോലെ, യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിലുള്ള പ്രതിഷേധം മൂലം ഉണ്ടായ സ്വാഭാവിക അക്രമം പോലെ അവതരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. അതിലൂടെ ബിജെപിയുടെ വിജയാഘോഷലഹരി കെടുത്തുകയാണ് യഥാര്‍ത്ഥ ഗൂഡാലോചനക്കാരുടെ ലക്ഷ്യമെന്നറിയുന്നു.
‘ഭഗത് സിംഗ് ഫാന്‍ ക്ലബ്’ എന്ന പേരിലുള്ള ഒരു സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അക്രമികള്‍ പരസ്പരം ആശയവിനിമയം നടത്തിയത്. ഈ പേര് തെരഞ്ഞെടുത്തതിന് പിന്നിലും കൃത്യമായ ആസൂത്രണം ഉണ്ടെന്നറിയുന്നു. ബിജെപിയ്‌ക്ക് ഹൃദയബന്ധമുള്ള ഭഗത് സിങ്ങിന്റെ പേര് തന്നെ ഫാന്‍ പേജിന് ഉപയോഗിക്കുന്നത് വഴി അക്രമികള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധമൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. അക്രമികള്‍ ലോക്സഭയിലേക്ക് പ്രവേശിക്കാനുള്ള പാസ് വാങ്ങിയത് ബിജെപി എംപി പ്രതാപ് സിംഹയില്‍ നിന്നാണെന്നതും കൃത്യമായി മറ സൃഷ്ടിക്കാന്‍ വേണ്ടിയാണ്.
പ്രതികളുടെ കൈവശം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കാനുള്ള ലഘുലേഖകള്‍ ഉണ്ടായിരുന്നതായി പൊലീസ് കോടതിയെ ധരിപ്പിച്ചു. എന്നാല്‍ പാര്‍ലമെന്‍റ് അക്രമം നടക്കുന്ന സമയത്ത് മോദി പാര്‍ലമെന്‍റില്‍ ഇല്ലായിരുന്നു. പ്രധാനമന്ത്രിയുടെ കൈവശം ഈ രേഖകള്‍ നല്‍കുക എന്നതായിരുന്നു അക്രമകാരികളുടെ ലക്ഷ്യം. പ്രധാനമന്ത്രിയെ കാണാനില്ലെന്നും പ്രധാനമന്ത്രിയെക്കുറിച്ച് വിവരം നല്‍കുന്നവര‍്ക്ക് സ്വിസ് ബാങ്കില്‍ നിന്നും പാരിതോഷികം നല‍്കും എന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ലഘുലേഖയില്‍ കുറിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
അമോല്‍ പുക ബോംബ് വാങ്ങിയത് ലത്തൂരില്‍ നിന്നും
അമോലാണ് ലത്തൂരില്‍ നിന്നും സ്മോക് ബോംബ് (പുക ബോംബ്) വാങ്ങിയത്. പാര്‍ലമെന്‍റിനകത്ത് അക്രമം നടത്തിയ സാഗര്‍ അമോല്‍ വാങ്ങിയ ഈ പുക ബോംബ് ശേഖരിച്ചതാകട്ടെ കുര്‍ളയില്‍ നിന്നുമാണ്. അക്രമികളുടെ നീങ്ങള്‍ ഓരോഘട്ടത്തിലും പരമാവധി മറച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. പുകബോംബെറിഞ്ഞ ശേഷം ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.
പാര്‍ലമെന്‍റിനകത്ത് അക്രമം നടത്തിയ സാഗര്‍ വീട്ടുകാരോട് പറഞ്ഞത് താന്‍ അഹമ്മദാബാദിലേക്ക് പോവുകയാണെന്നായിരുന്നു. ഇത് വീട്ടുകാരുടെ മുന്നില്‍ തന്റെ യാത്രയെക്കുറിച്ച് പുകമറ സൃഷ്ടിക്കാനായിരുന്നു. അന്വേഷണോദ്യോഗസ്ഥര്‍ പിന്നീട് ചോദ്യം ചോയ്തപ്പോള്‍ സാഗറിന്റെ വീട്ടുകാര്‍ പറഞ്ഞത് മകന്‍ അഹമ്മദാബാദിലേക്ക് പോയി എന്നാണ്. എന്നാല്‍ സാഗര്‍ പോയത് നേരെ ദല്‍ഹിയിലേക്കാണ്. പാര്‍ലമെന്‍റിനകത്ത് അക്രമം നടത്തിയ മനോരഞ്ജനും മൈസൂരിലെ വീട്ടില്‍ നിന്നും മറ്റെവിടേയ്‌ക്കോ പോകുന്നുവെന്നാണ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്. എന്നാല്‍ മനോരഞ്ജനും എത്തിയത് നേരെ ദല്‍ഹിയിലേക്കാണ്.
പ്രതികള്‍ ആറ് പേരും നേരത്തെ തന്നെ ഗുരുഗ്രാമില്‍ ഒത്തുചേര്‍ന്നതായി വിവരം ലഭിച്ചു.അക്രമത്തിന് തൊട്ട് മുന്‍പ് ഏറ്റവുമൊടുവില്‍ പ്രതികള്‍ ഒത്തുചേര്‍ന്നത് ഇന്ത്യാഗേറ്റിലാണ്. അരമണിക്കൂറോളമാണ് ഇവര്‍ യോഗം ചേര്‍ന്നത്. ഭഗത് സിങ്ങ് ഫാന്‍ ക്ലബ് അംഗങ്ങളാണെന്ന ഒരു പ്രചാരണവും അഴിച്ചുവിടുന്നുണ്ട്. തൊഴിലില്ലായ്മ മൂലമാണ് രണ്ട് പേര്‍ പാര്‍ലമെന്‍റിനകത്ത് അക്രമം നടത്തിയ സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരേയും പുറത്ത് പ്രതിഷേധിച്ച അമോലിനെയും നീലംദേവിയെയും സംഭവം നടന്നയുടന്‍ പൊലിസ് പിടികൂടിയിരുന്നു. ഇവരെ ഗുരുഗ്രാമിലെ വീട്ടില്‍ താമസിപ്പിച്ച വിക്കി ശര്‍മ്മയെയും പിടികൂടി. സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ ലളിത് ജാ എന്ന ആറാമനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: