തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയെ മലയാള സിനിമാരംഗത്ത് നിന്നും ഒഴിച്ചുനിര്‍ത്താനുള്ളഗൂഢാലോചന പൊടിപൊടിക്കുന്നു. ഇനിയൊരു നിര്‍മ്മാതാവ് സുരേഷ് ഗോപിയെ സമപീക്കാതിരിക്കാനുള്ള കുപ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ കൊഴുക്കുന്നത്.
ഗരുഡന്‍ എന്ന സിനിമയുടെ വിജയത്തെതുടര്‍ന്ന് സുരേഷ് ഗോപി തന്റെ പ്രതിഫലം കുത്തനെ വര്‍ധിപ്പിച്ചുവെന്നാണ് ഒരു കുപ്രചരണം. സിനിമയില്‍ അഭിനയിക്കുന്നതിന് സാധാരണ അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിക്കൊണ്ടിരുന്ന സുരേഷ് ഗോപി ഒറ്റയടിക്ക് പ്രതിഫലം കൂട്ടിയെന്നാണ് മറ്റൊരു കുപ്രചരണം. ഇതോടെ നിലവില്‍ സുരേഷ് ഗോപിയുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്ന ചിത്രങ്ങള്‍ ഒഴിച്ച് ഇനി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് പുതിയ പ്രതിഫല നിരക്കായിരിക്കുമെന്നും സിനിമ രംഗത്ത് സംസാരമുണ്ട്. ഇതോടെ പഴയ നിര്‍മ്മാതാക്കള്‍ കൂടി സുരേഷ് ഗോപിയെ വിട്ട് ഓടിപ്പോവുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
അതേസമയം സുരേഷ്‌ഗോപി പ്രതിഫലം വര്‍ദ്ധിപ്പിച്ചതോടെ അദ്ദേഹത്തെ വച്ച് പ്ലാന്‍ ചെയ്യാനിരുന്ന പല പ്രോജക്ടുകളും നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചതായും പ്രചാരണം നടക്കുന്നു. ഏഴുകോടി രൂപയോളം സുരേഷ്‌ഗോപിക്ക് പ്രതിഫലം നല്‍കേണ്ടി വരുമ്പോള്‍ ചിത്രത്തിന് മുതല്‍മുടക്ക് ഏകദേശം 15- 20 കോടിയാകും. അത്രയും തുക സുരേഷ്‌ഗോപിയുടെ താരമൂല്യം വഴി തിരിച്ചു ലഭിക്കുക പ്രമയാസമാണെന്നും പ്രചാരണമുണ്ട്.
.
ഗരുഡന്‍ വന്‍വിജയം
ഗരുഡന്റെ കളക്ഷനെക്കുറിച്ചുള്ള വിക്കിപീഡിയ റിപ്പോര്‍ട്ട് ഇപ്രകാരമാണ് :”ഗരുഡൻ ആദ്യ ദിനം 1.15 കോടി നേടിയെന്നാണ് റിപ്പോർട്ട്. ചിത്രം കേരളത്തിൽ ₹16.3 കോടിയും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ ₹1.5 കോടിയും വിദേശത്ത് ₹9.55 കോടിയും നേടി, ലോകമെമ്പാടുമായി ₹27.35 കോടി നേടി, അതുവഴി വാണിജ്യ വിജയമായി. [4] ഇത് യുണൈറ്റഡ് കിംഗ്ഡത്തിൽ $17,343, ഓസ്‌ട്രേലിയയിൽ $9,922, ന്യൂസിലാന്റിൽ $4,818 എന്നിവ നേടി” 50 കോടി ക്ലബ്ബില്‍ തൊട്ടു എന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനു പുറമെയാണ് ഒടിടി റിലീസില്‍ നിന്നും കിട്ടിയ കോടികള്‍. മലയാള സിനിമകള്‍ തിയറ്ററുകളില്‍ തലകുത്തിവീഴുമ്പോള്‍ അതിന് നടുവില്‍ തലയുയര്‍ത്തി നിന്ന സിനിമയാണ് ഗരുഡന്‍.
ഗരുഡന് നിരൂപകരിൽ നിന്ന് നല്ല അവലോകനങ്ങൾ ലഭിച്ചു. ടൈംസ് നൗവിലെ സുഭാഷ് കെ. ഝാ, 5-ൽ 3.5 നക്ഷത്രങ്ങൾ നൽകി, എഴുതി, ” ഗരുഡൻ ഒരു സിനിമയിലെ നിർബന്ധിത മൃഗമാണ്. അത് നിങ്ങളെ കഴുത്തിൽ പിടിച്ച് ഒരു വളവിൽ നിന്ന് മറ്റൊന്നിലേക്ക് വലിച്ചെറിയുന്നു, അവസാനം എത്തുമ്പോൾ നിങ്ങൾ സന്തോഷകരമായി തളർന്നുപോകും വരെ. പ്രതീക്ഷിച്ചതും അപ്രതീക്ഷിതവുമായ ഒരു പരിസമാപ്തി.” ടൈംസ് ഓഫ് ഇന്ത്യയിലെ ഗോപിക 5-ൽ 3.5 നക്ഷത്രങ്ങൾ നൽകി, “അരുൺ വർമ്മയുടെ ഗരുഡൻ ഇപ്പോൾ വലിയ പ്രതീക്ഷകളില്ലാതെ തിയേറ്ററുകളിൽ പോകുന്ന മലയാളി പ്രേക്ഷകർക്ക് എല്ലാത്തിനും ഒരു മികച്ച ഡോസാണ്” എന്ന് എഴുതി. സിനിമാ എക്‌സ്‌പ്രസിലെ വിഘ്‌നേഷ് മധു 5-ൽ 3.5 നക്ഷത്രങ്ങൾ നൽകി, “പരസ്‌പരം തുല്യപ്രാധാന്യമുള്ള വേഷങ്ങളിൽ പരസ്പരം ഏറ്റുമുട്ടി, പരിചയസമ്പന്നരായ സുരേഷ് ഗോപിയും ബിജു മേനോനും ഞങ്ങളെ സീറ്റിന്റെ അരികിൽ നിർത്തുന്നു” എന്ന് എഴുതി.
മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും പ്രതിഫലം കുറവ്
മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നതിനേക്കാള്‍ വളരെ കുറവാണ് സുരേഷ് ഗോപിയുടെ പ്രതിഫലം. സുരേഷ് ഗോപിയുടെ താരമൂല്യം പണ്ടെത്തേതിനേക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ചു നില്‍ക്കുന്ന സമയമാണിത്. സുരേഷ് ഗോപിയുടെ രാഷ്‌ട്രീയ വീക്ഷണവും ജീവിത ഫിലോസഫികളും വെച്ച് കൃത്യമായി പ്ലാന്‍ ചെയ്യുന്ന കഥകള്‍ കേരളത്തില്‍ വിജയിക്കുമെന്ന് ഏതാണ്ടുറപ്പാണ്. ഇദ്ദേഹത്തിന് നല്ലൊരു ശതമാനം സ്ത്രീ പ്രേക്ഷകരുമുണ്ട്. അതേസമയം കുറച്ചുനാള്‍ രാഷ്‌ട്രീയം കുറച്ചുനാള്‍ സിനിമ എന്ന രീതിയില്‍ അഭിനയവും പൊതുപ്രവര്‍ത്തനവും കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ടുപോവുകയാണ് സുരേഷ് ഗോപി. അതിനിടയില്‍ ഈ പ്രതിഫല വിവാദം സൃഷ്ടിച്ച് സുരേഷ് ഗോപിയെ സിനിമയില്‍ നിന്നും ബഹിഷ്കരിപ്പിക്കാന്‍ നിര്‍മ്മാതാക്കളില്‍ പ്രേരണയുണ്ടാക്കുന്നതിന് പിന്നില്‍ രാഷ്‌ട്രീയ ശത്രുക്കളാണെന്ന് വാര്‍ത്തയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: