ചെന്നൈ : നടന് വിജയകാന്ത് രൂപം നല്കിയ ഡി എം ഡി കെ പാര്‍ട്ടിക്ക് പുതിയ നേതൃത്വം. വിജയകാന്തിന്റെ ഭാര്യ പാര്‍ട്ടി ട്രഷററായിരുന്ന പ്രേമലതയാണ് പുതിയ ജനറല്‍ സെക്രട്ടറി. വിജയകാന്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരും.
വിജയകാന്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് നേതൃമാറ്റം. ഇന്നത്തെ ജനറല്‍ കൗണ്‍സില്‍, നിര്‍വാഹക സമിതി യോഗങ്ങള്‍ക്ക് ശേഷമാണ് തീരുമാനം.ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ കാലമായി വിജയകാന്തിന് പാര്‍ട്ടി കാര്യങ്ങളില്‍ കൃത്യമായി ഇടപെടാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.
ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിജയകാന്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഇന്ന് ചെന്നൈയില്‍ നടന്ന യോഗത്തില്‍ വിജയകാന്തും പങ്കെടുത്തിരുന്നു.
വിജയകാന്ത് 2005 സെപ്തംബര്‍ 14ാണ് പാര്‍ട്ടി രൂപീകരിച്ചത്. അന്ന് മുതല്‍ പാര്‍ട്ടി പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്നു താരം. ലോകസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചും സഖ്യസാധ്യതകളെ കുറിച്ചുമെല്ലാം വരും ദിവസങ്ങളില്‍ പാര്‍ട്ടി തീരുമാനിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: