തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അത്യന്തം നിന്ദ്യമായ ഭാഷയില്‍ ആക്ഷേപിച്ച മാധ്യമ പ്രവര്ത്തകന് അരുണ്‍കുമാറിന്റെ നിലപാട് വിവാദമാവുന്നു. ഗവര്‍ണറെ കോളേജുകളില്‍ കയറ്റില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ആരിഫ് മുഹമ്മദ് ഖാന് ഏറ്റെടുത്തതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ‘മീറ്റ് ദ എഡിറ്റര്‍’ പരിപാടിയില്‍ അരുണ്‍ ആക്ഷേപം നടത്തിയത്. മുസ്ലിം സമൂഹത്തെ ആക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പദം ബോധപൂര്‍വം തെരഞ്ഞെടുക്കുകയായിരുന്നു. പന്നികളോട് മല്‍പ്പിടുത്തത്തിന് പോകരുതെന്നാണ് ഗവര്‍ണറെ ഉദ്ദേശിച്ച് അരുണ്‍കുമാര്‍ എസ്എഫ്ഐക്കാരെ ഉപദേശിച്ചത്.
”പന്നികളോട് മല്‍പ്പിടുത്തതിന് നില്‍ക്കരുത് കുട്ടികളേ, നിങ്ങളുടെ ദേഹത്തു ചെളി പറ്റും. പന്നികള്‍ക്ക് അതാണ് ഇഷ്ടം. ഈ മനുഷ്യനെ നന്നാക്കാന്‍ കേരളം വിചാരിച്ചാല്‍ നടക്കില്ല. അയാള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്” എന്നായിരുന്നു ഉപദേശം.
ഗവര്‍ണറെ സിനിമ കഥാപാത്രമായ ‘കീലേരി അച്ചു’ എന്നു വിശേഷിപ്പിച്ചും അരുണ്‍ ആക്ഷേപിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്.
കേരള സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന അരുണ്‍കുമാര്‍ ജിഹാദി ശക്തികളെ പ്രീണിപ്പിക്കാന്‍ ജാതീയ അതിക്ഷേപം നടത്തിയതിന് മുന്‍പും കുടുങ്ങിയിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ വിഭവം വിളമ്പുന്നത് ബ്രാഹ്മണ മേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും, വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം നല്‍കണമെന്നുമായിരുന്നു അരുണിന്റെ പ്രസ്താവന.
ജാതി പറഞ്ഞ് സമൂഹത്തില്‍ വേര്‍തിരിവിന് ശ്രമം നടത്തിയതിന് യുജിസി നടപടി സ്വീകരിച്ചിരുന്നു. പിന്നീട് ഇയാള്‍ ഇക്കാര്യത്തില്‍ മാപ്പുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: