തിരുവനന്തപുരം: നിനക്കൊക്കെ തെണ്ടാന്‍ പോയ്‌ക്കൂടേ എന്ന് മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച ദത്തനെ മറക്കാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവാണ് എം.സി. ദത്തല്‍. ഇപ്പോള്‍ അദ്ദേഹത്തിന് പുതിയ എസി വാങ്ങാന്‍ സര്‍ക്കാര്‍ 82000 രൂപ അനുവദിച്ചിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധി സര്‍ക്കാരിനെ ഉലയ്‌ക്കുമ്പോഴും ഇത്തരം ചെലവുകള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ല.
സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ നാലാം നിലയിലുള്ള ഓഫീസിലെ എസി പ്രവർത്തന രഹിതമാണെന്നും ഇത് മാറ്റി പുതിയത് വേണമെന്നും ആവശ്യപ്പെട്ട് എംസി ദത്തൻ കത്തയച്ചിരുന്നു.ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം ഇലക്ട്രിക് സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധന നടത്തി എസി പ്രവർത്തന രഹിതമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഓഫീസിൽ പുതിയ എസി വാങ്ങാനായി പണം അനുവദിച്ച് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കിയത്.
ദത്തന്റെ മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ചുകൊണ്ടുള്ള പ്രതികരണം ആരും മറന്നിട്ടുണ്ടാവില്ല. യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധസമരത്തെ തുടര്‍ന്ന് പൊലീസ് സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു. ദത്തനെയും പൊലീസ് തടഞ്ഞു. ഇതേക്കുറിച്ച് പ്രതികരണം ആരായാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരോടാണ് ‘വേറെ ഒരു പണിയുമില്ലെടാ…നിനക്കൊക്കെ തെണ്ടാന്‍ പൊയ്ക്കൂടേ’ എന്ന് ദത്തന്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: