വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് മോഹൻലാൽ ഇപ്പോൾ. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് മോഹൻലാൽ മനസ് തുറന്നത്. 70 സിനിമകളോളം ചെയ്തിട്ട് എത്രയോ സിനിമകൾ മോശമായിട്ടുണ്ട്. സിനിമകൾ മോശമാകുന്നത് എങ്ങനെയെന്ന് പറയാൻ പറ്റില്ല. ഓരോ സിനിമയും എടുക്കേണ്ട രീതികളുണ്ട്, അതിനൊരു ജാതകമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അല്ലെങ്കിൽ എല്ലാ സിനിമയും വിജയിക്കേണ്ടേ.
എന്തോ ഒരു മാജിക് ഉണ്ട്. ഒരു നടൻ എന്ന നിലയിൽ എന്റെ ജോലി വരുന്ന സിനിമകൾ മാക്സിമം ചെയ്യാൻ നോക്കുകയെന്നാണ്. വേണമെങ്കിൽ വർഷത്തിൽ ഒരു സിനിമ ചെയ്യാം. അത് പോരെ. കാരണം കൂടെ ഒരുപാട് പേരുണ്ട്. അവരെയാെക്കെ സഹായിക്കാൻ മോശം സിനിമ ചെയ്യണം എന്നല്ല അതിന്റെ അർത്ഥം. ചെയ്യുന്ന കൂട്ടത്തിൽ ചില മോശം സിനിമകളും ഉണ്ടാകുമെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി.
ഒരു സിനിമ മോശമായിപ്പോയതിന് ഒരുപാട് കാരണങ്ങളുണ്ടാകും. ഞാൻ മാത്രമല്ല. പഴി പറഞ്ഞെന്ന് കരുതി, സിനിമ ചെയ്യാതിരിക്കുകയോ കരയുകയോ വേണ്ട. കാരണം അതിന്റെ സമയമൊക്കെ കഴിഞ്ഞു. ഒന്നുകിൽ സിനിമ ചെയ്യാതിരിക്കാം, അല്ലെങ്കിൽ ചെയ്ത് കൊണ്ടിരിക്കാമെന്നും മോഹൻലാൽ വ്യക്തമാക്കി.
തൂവാനത്തുമ്പികൾ എന്ന സിനിമയിലെ മോഹൻലാലിന്റെ തൃശൂർ ഭാഷാ ശൈലി മോശമായിരുന്നെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചും മോഹൻലാൽ സംസാരിച്ചു. ഞാൻ തൃശൂർക്കാരനല്ല. എനിക്ക് ആ സമയത്ത് പത്മരാജൻ പറഞ്ഞ് തന്ന കാര്യങ്ങളാണ് ഞാൻ ചെയ്തത്.
ലക്ഷക്കണക്കിന് ആളുകൾ കണ്ട സിനിമയാണ്. എനിക്ക് അറിയാവുന്നത് പോലെയല്ലെ പറയാൻ പറ്റൂ. തൃശൂരുകാരെല്ലാം അങ്ങനത്തെ ശൈലിയിൽ സംസാരിക്കാറില്ലെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. വിവാദങ്ങളിൽ അകപ്പെടുന്നത് കാര്യമാക്കുന്നില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. കേരളത്തിൽ സ്ത്രീധന വിഷയത്തിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ചും നടൻ സംസാരിച്ചു. ഞാൻ സ്ത്രീധനം വാങ്ങിച്ചല്ല കല്യാണം കഴിച്ചത്. എന്റെ മകൾക്കും അങ്ങനെയൊന്നും ഉണ്ടാകില്ല. സ്ത്രീധനം വാങ്ങുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.
.നേര് ആണ് താരത്തിന്റെ പുതിയ സിനിമ. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്. ജിത്തു ജോസഫാണ് നേരിന്റെ സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: