കൊച്ചി: നവകേരളസദസിനായി നടക്കുന്ന സ്കൂൾ മതിൽ പൊളിക്കലിനെ വിമർശിച്ച് ഹൈക്കോടതി. എന്തിനാണ് സ്കൂൾ മതിൽ പൊളിക്കുന്നതെന്നും ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. സംഭവിച്ചു പോയെന്നായിരുന്നു സർക്കാറിന്റെ മറുപടി.
നവകേരള സദസിനായി ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം വേദിയാക്കുന്നതിനെതിരായ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. ചീഫ് സെക്രട്ടറിയെ കേസിൽ കക്ഷി ചേർക്കാനും സൈറ്റ് പ്ലാൻ ഹാജരാക്കാനും നിർദേശിച്ചു. പൊളിക്കുന്ന മതിലുകൾ പുനർ നിർമിച്ചു നൽകുമെന്ന് സർക്കാർ അറിയിച്ചെങ്കിലും പൊതുഖജനാവിലെ പണമല്ലേ ഇതിന് ചിലവഴിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
സംഭവിച്ചുപോയെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുക്കാത്ത കോടതി, കൃത്യമായ വിശദീകരണം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. നവകേരള സദസിന്റെ നോഡല്‍ ഓഫീസറായ ജില്ലാ കളക്ടറും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: