ഇടുക്കി: വണ്ടിപ്പെരിയാരിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി. 2021 ജൂൺ മുപ്പതിനായിരുന്നു കേസിന് ആസ്പദമായ സംഭവം.
പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി. കുട്ടിയുടെ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചതാകാം എന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായ വിവരവും കൊലപാതകവും തെളിയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി വണ്ടിപ്പെരിയാർ സ്വദേശി അശ്വിനാണെന്ന് കണ്ടെത്തി. മൂന്ന് വയസുമുതൽ കുട്ടിയ്‌ക്ക് നേരെ അതിക്രമം കാട്ടിയിരുന്നതായി പ്രതി കുറ്റം സമ്മതിച്ചു. മാതാപിതാക്കൾ ജോലിക്ക് പോയ സമയമായിരുന്നു പ്രതിയുടെ അതിക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: