പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമായി. തിരക്ക് സംബന്ധിച്ച് പോലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം അവസാനിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകി. എല്ലാ വകുപ്പുകളെയും സംയുക്തമായി യോജിപ്പിച്ച് വേണം തീർത്ഥാടനത്തിന് ഒരുക്കങ്ങൾ നടത്താനെന്ന് സർക്കാർ വ്യക്തമാക്കി.
എന്നാൽ ഇതിന് പിന്നാലെ ശബരിമലയിൽ കോ-ഓർഡിറ്ററെ നിയമക്കിക്കുന്നതിന് ദേവസ്വം ബോർഡ് തീരുമാനിച്ചു. ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തും എഡിജിപി എംആർ അജിത് കുമാറും തമ്മിലുള്ള തർക്കം രമ്യമായി പരിഹരിക്കണമെന്നും സർക്കാർ നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: