തിരുവനന്തപുരം: ഭരണഘടനാപരമായി സര്‍ക്കാരിന്റെ തലവന്‍ കൂടി ആയ ഗവര്‍ണറെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാര്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായി എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് ഫെറ്റോ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രംഗത്തും പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി കൂടി പടര്‍ത്തുകയാണ്. കേരളത്തിലെ സര്‍വ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ രംഗത്തെയും പൂര്‍ണ്ണമായും ഇടത് വല്ക്കരിച്ചതുമൂലം വലിയ മൂല്യച്യുതിയാണ് സംഭവിച്ചത്.
ബന്ധുനിയമനങ്ങള്‍ക്കുള്ള ഇടത്താവളങ്ങളായി സര്‍വകലാശാലകളെ പിണറായി സര്‍ക്കാര്‍ മാറ്റി. സര്‍വകലാശാലകളെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നത്. അതിന് പൂര്‍ണ പിന്തുണ ജനങ്ങള്‍ നല്‍കും. ഗവര്‍ണറുടെ യാത്രാ റൂട്ട് ചോര്‍ത്തി എസ്എഫ്ഐക്കാര്‍ക്ക് നല്കി അദ്ദേഹത്തിനെ ആക്രമിക്കാന്‍ സൗകര്യമൊരുക്കി നല്കിയ പോലീസ് അസോസിയേഷന് നേതാവിനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.
ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് റ്റി.എന്‍. രമേശ്, സെക്രട്ടേറിയറ്റ് എംപ്ലോയിസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍, പിഎസ്സി എംപ്ലോയിസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. ഹരികൃഷ്ണന്, ഫെറ്റോ സംസ്ഥാന ട്രഷറര്‍ സി.കെ. ജയപ്രസാദ്, കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ദിലീപ് കുമാര്‍, എന്റ്റിയു ജില്ലാ സെക്രട്ടറി അരുണ്‍, എന്‍ജിഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: