ന്യൂഡല്‍ഹി: പാര്‍ലമെന്റ് അക്രമത്തിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും ആറുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്നുള്ള സാഗര്‍ ശര്‍മ, കര്‍ണാടകയിലെ മൈസൂരില്‍ നിന്നുള്ള ഡി മനോരഞ്ജന്‍, മഹാരാഷ്‌ട്രയിലെ ലാത്തൂര്‍ സ്വദേശി അമോല്‍ ഷിന്‍ഡെ, ഹരിയാനയിലെ ഹിസാര്‍ സ്വദേശിനി നീലം ആസാദ്, ഉത്തര്‍പ്രദേശ് സ്വദേശി ലളിത് ഝാ എന്നിവരാണ് പിടിയിലായത്. ഇവരെ കൂടാതെ ഒരാള്‍കൂടി സംഭവത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് പറയുന്നത്. ആറാമത്തെയാളുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ലളിത് ഝാ യുടെ ഗുഡ്ഗാവിലെ വീട്ടിലാണ് മറ്റ് അഞ്ചുപേരും താമസിച്ചിരുന്നത്. ആറുപേരും നാല് വര്‍ഷമായി പരസ്പരം അറിയുകയും ഒരുമിച്ച് ഈ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യുകയായിരുന്നു.
ലോക്‌സഭയുടെ ശൂന്യവേളയില്‍ അക്രമം നടത്തിയത്. സാഗര്‍ ശര്‍മ്മയാണ് സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തു.
ലോക്‌സഭയ്‌ക്കുള്ളില്‍ സാഗറും മനോരഞ്ജനും നടത്തിയ അതിക്രമത്തിന് തൊട്ടുമുന്‍പ് പുറത്ത് നീലം ദേവിയും അമോല്‍ ഷിന്‍ഡേയും ചേര്‍ന്ന് ചുവപ്പും മഞ്ഞയും നിറമുള്ള പുക പരത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. അറസ്റ്റിലായ സാഗര്‍, മനോരഞ്ജന്‍, നീലംആസാദ്, അമോല്‍ എന്നിവരെ ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സെല്‍ ചോദ്യംചെയ്യുകയാണ്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇവര്‍ ഒരുമിച്ച് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് വിവരം.
പിടിയിലായ നീലം ആസാദ് കോണ്‍ഗ്രസ് പവര്‍ത്തക ആണെന്നതിന് ഉള്ള തെളിവുകള്‍ പുറത്ത്. പ്രമുഖ ‘ആന്തോളന്‍ ജീവി ‘ സുദീപ് ഗോയത്തിനൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരായ എല്ലാ സമരത്തിലും നീലം സജീവ സാന്നിധ്യമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ 2020 ലെ വിവാദ കര്‍ഷക പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനും നീലം ഇറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: