Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ 16,118 പോലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി

*ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 220 കോടി രൂപ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2023, 08:57 pm IST
in Kerala

കോട്ടയം: ശബരിമലയില്‍ അനിയന്ത്രിതമായ അവസ്ഥയില്ലെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന് മുന്‍പത്തെ വര്‍ഷം സന്നിധാനത്തും പമ്പയിലും നിലയ്‌ക്കലിലുമായി 11,415 പോലീസുകാരെയാണ് വിന്യസിച്ചത്. കഴിഞ്ഞ വര്‍ഷം 16,070 ആയിരുന്നു. ഇത്തവണ 16,118 പോലീസുകാരെയാണ് ശബരിമല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഒരേ തരത്തിലാണ് എല്ലാ വര്‍ഷവും ഡ്യൂട്ടി നിശ്ചയിക്കുന്നത്. ശബരിമലയില്‍ തിരക്ക് വരുമ്പോള്‍ സഹായം ചെയ്യാന്‍ 50 ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍മാരുടെ സേവനം വിട്ടുകൊടുത്ത് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ വികസനത്തിനായി കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 220 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇതിന്റെ ഭാഗമായ വികസന പ്രവര്‍ത്തനങ്ങള്‍ ഹൈക്കോടതി ഹൈപവര്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്നു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്കും തീര്‍ത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആറ് ഇടത്താവളങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കിഫ്ബിയില്‍ നിന്നും 108 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂര്‍, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, നിലയ്‌ക്കല്‍, മണിയംകോട് എന്നിവിടങ്ങളില്‍ ഇടത്താവളം നിര്‍മിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്ക് ഉള്‍പ്പെടെ 467 കോടി രൂപയുടെ സഹായം സര്‍ക്കാര്‍ നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മാത്രം 144 കോടി നല്‍കി. ശബരിമല സീസണിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ട , കോട്ടയം ജില്ലകള്‍ക്ക് 16 ലക്ഷം രൂപയും അനുവദിച്ചു.

ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടെ മണ്ഡല കാലത്ത് കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിന് പുറത്തുനിന്നുള്ളവര്‍ വലിയ തോതില്‍ ശബരിമലയില്‍ എത്തുന്നുണ്ട്. ചെന്നൈയിലെ പ്രളയം, തെലങ്കാന തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ആദ്യനാളുകളില്‍ വരാന്‍ കഴിയാതിരുന്നവരും ഇപ്പോള്‍ കൂട്ടത്തോടെ എത്തുന്നു. ഇത് മനസ്സിലാക്കിയാണ് ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ചത്. കഴിഞ്ഞ മണ്ഡലകാലത്തിന്റെ ആദ്യ നാളുകളില്‍ ശരാശരി 62,000 പേരായിരുന്നുവെങ്കില്‍ ഇത്തവണ ഡിസംബര്‍ ആറ് മുതലുള്ള നാല് ദിവസങ്ങളില്‍ത്തന്നെ തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 88,000 ആയി വര്‍ധിച്ചു. സ്‌പോട്ട് ബുക്കിംഗ് വഴി ഏതാണ്ട് ഇരുപതിനായിരം പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. പുല്ലുമേട് കാനനപാതയിലൂടെ ശരാശരി അയ്യായിരം പേര്‍ വന്നു. എല്ലാം ചേര്‍ത്ത് ഒരു ദിവസം 1,20,000 ത്തിലധികം തീര്‍ത്ഥാടകര്‍ എത്തുകയാണ്. പൊതു അവധി ദിവസങ്ങളില്‍ തിരക്ക് വല്ലാതെ വര്‍ധിച്ചു. ഇതിന്റെ ഫലമായി ശബരിമലയില്‍ എത്തിച്ചേരാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇതാണ് സംഭവിച്ചത്.

പതിനെട്ടാം പടിയിലൂടെ ഒരു മണിക്കൂറില്‍ 4200 പേര്‍ക്കാണ് സാധാരണ നിലയില്‍ ദര്‍ശനം സാധ്യമാവുക. എത്തിച്ചേരുന്നവരില്‍ വയോജനങ്ങളും കുട്ടികളും പ്രായമായ സ്ത്രീകളും ഉണ്ട്. ഇവര്‍ക്ക് പടികയറാന്‍ അല്പം സമയം കൂടുതല്‍ വേണം. ഇത് മനസ്സിലാക്കിയാണ് വെര്‍ച്ച്വല്‍ ക്യു വഴിയുള്ള ദര്‍ശനം 80,000 ആയി ചുരുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇന്നലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ചു. സ്‌പോട്ട് ബുക്കിങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനമെടുത്തത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നുണ്ട്. കൂടുതല്‍ ഏകോപിച്ച സംവിധാനമൊരുക്കാനും തീരുമാനിച്ചു. ഇത്തരം യോഗങ്ങളും നടപടികളും ആദ്യത്തേതല്ല. ശബരിമലയിലെ മണ്ഡലം മകരവിളക്ക് സീസണ്‍ ഏറ്റവും സുഗമമാക്കി നടത്താനുള്ള ആസൂത്രണം സര്‍ക്കാര്‍ നേരത്തെ തന്നെ തുടങ്ങിയതാണ്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഇടപടലാണുണ്ടായത്. ഈ തീര്‍ത്ഥാടന കാലം സുഗമമായി നടത്താന്‍ ഉദ്ദേശിച്ചുള്ള ആലോചനായോഗങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ തന്നെ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനു പുറമെ, ദുരന്ത നിവാരണ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്‌റ്റേറ്റ് പോലീസ് മേധാവിയും ജില്ലാ കളക്ടറും നേരിട്ട് യോഗങ്ങള്‍ വിളിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.

നിലയ്‌ക്കല്‍ 86 ഉം പമ്പയില്‍ 53 ഉം സന്നിധാനത്ത് 50 ഉം കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചു. പമ്പസന്നിധാനം കാനന പാതയുടെ ഇരുവശങ്ങളിലായി സ്ഥാപിച്ച ടാപ്പുകള്‍ വഴി ശുദ്ധീകരിച്ച കുടിവെള്ളമാണ് നല്‍കുന്നത്. കുടിവെള്ളത്തിനായി അടിയന്തര കിയോസ്‌കുകളും സജീവമാണ്. നിലയ്‌ക്കലില്‍ ശുദ്ധീകരിച്ച വെള്ളവും മറ്റ് ആവശ്യങ്ങള്‍ക്കുള്ള വെള്ളവും ടാങ്കര്‍ ലോറിയിലൂടെ വിതരണം ചെയ്യുന്നു. ജല അതോറിറ്റിയുടെ പമ്പാ തീര്‍ഥം കുടിവെള്ള പദ്ധതിയും ദേവസ്വം ബോര്‍ഡിന്റെ സൗജന്യ ചുക്ക് വെള്ളം പദ്ധതിയും കുറ്റമറ്റ നിലയില്‍ നടപ്പാക്കുന്നു. ഇതിനു പുറമേ നടപ്പന്തലിലും ക്യൂ കോപ്ലക്‌സുകളിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലാ പരിസരങ്ങളിലും ദേവസ്വം ബോര്‍ഡ് ചുക്ക് വെള്ളവും ബിസ്‌ക്കറ്റും നല്‍കുന്നു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലയ്‌ക്കല്‍ 449, പമ്പ 220, സന്നിധാനം 300 എന്നിങ്ങനെ ശുചീകരണ തൊഴിലാളികളാണുള്ളത്. ആകെ 2350 ടോയ്‌ലറ്റുകള്‍ ഒരുക്കി. ബയോ ടോയ്‌ലെറ്റുകള്‍ ഉള്‍പ്പെടെ നിലയ്‌ക്കലില്‍ 933 ഉം പമ്പയില്‍ 412 ഉം സന്നിധാനത്ത് 1005 ഉം ടോയ്‌ലറ്റുകളാണുള്ളത്. നിലയ്‌ക്കലില്‍ 3,500, പമ്പയില്‍1109 സന്നിധാനത്ത് 1927 എന്നിങ്ങനെ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചു. നിലയ്‌ക്കലും പമ്പയിലും സന്നിധാനത്തും ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചു. 15 എമര്‍ജന്‍സി മെഡിസിന്‍ സെന്ററുകളും 17 ആംബുലന്‍സുകളും തീര്‍ത്ഥാടകര്‍ക്കായി ഒരുക്കി. പമ്പയില്‍ രണ്ട് വെന്റിലേറ്ററുകളും 25 ഐ.സി യൂണിറ്റുകളും തയ്യാറാക്കി. യാത്രാ സൗകര്യം ഒരുക്കുന്ന കെ എസ് ആര്‍ ടി സി ഈ ഞായറാഴ്ച വരെ 24,456 ട്രിപ്പുകള്‍ പമ്പയിലേക്കും 23,663 ട്രിപ്പുകള്‍ പമ്പയില്‍ നിന്നും സര്‍വ്വീസ് നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: SABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

പുതിയ വാര്‍ത്തകള്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.