സുരേഷ് ഗോപി സാറിനെ കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട് ,അദ്ദേഹം ഞങ്ങളെ എല്ലാരേയും വിളിച്ചുകൂട്ടി എറണാകുളത്തു ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു . ഞങ്ങളെ വളരെ ബഹുമാനത്തോടെ ചേർത്ത് നിർത്തുകയും അനുഗ്രഹം വാങ്ങിക്കുകയും ചെയ്തിരുന്നു .അദ്ദേഹം തരുന്ന ബഹുമാനം സ്നേഹം എല്ലാം ഞങ്ങൾക്ക് ഇഷ്ട്ടമാണ് . എന്നും ചേർത്ത് നിർത്താൻ എന്നും മനസ്സ് കാണിച്ചിരുന്നു ,ഞങ്ങൾക്ക് ഒരുപാടു സഹായങ്ങൾ ചെയ്യാൻ അദ്ദേഹം മുന്നോട്ട് വന്നിരുന്നു .സുരേഷ് ഗോപിയെപ്പോലെ .പാവപ്പെട്ടവരോട് ഇത്രയും കരുണയുള്ള സിനിമ നടനെ കാണാൻ പ്രയാസമാണ് .
അദ്ദേഹത്തിന് ലഭിക്കുന്ന തുകയിൽ നിന്നും ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി മാറ്റി വയ്ക്കുകയാണ് ചെയ്യുന്നത് ,അങ്ങനെയുള്ള എത്ര പേരെ നമുക്ക് കാണാനാകും .അതുകൊണ്ട് തന്നെ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയോട് സ്നേഹമാണ് ബഹുമാനമാണ് , എന്നെങ്കിലും നേരിട്ട് കാണുബോൾ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കണം എന്നും ട്രാൻസ് വുമൺ അമയ പറഞ്ഞു .അന്ന് ചാനൽ റിപ്പോർട്ടറുടെ ദേഹത്തു കൈ വച്ചപ്പോൾ എനിക്കും അത് സ്നേഹം കൊണ്ട് അദ്ദേഹം ചെയ്തതാണ് എന്നാണ് തോന്നിയത് .അതിനെ മറ്റൊരു രീതിയിൽ ചിത്രീകരിച്ചു അദ്ദേഹത്തെ താഴ്ത്തി കെട്ടാനാണ് നോക്കിയത് .അത് എനിക്ക് ഒരിക്കലും ഉൾക്കൊള്ളാനായിരുന്നില്ല .അദ്ദേഹത്തെ ഇഷ്ട്ടമാണ് സ്നേഹമാണ്,
ഇത് ഒരിക്കലും ഒരാളെ പൊക്കി പറയാൻ വേണ്ടിയിട്ടല്ല ,നല്ലതു ആര് ചെയ്താലും നല്ലത് എന്ന് തന്നെ പറയും .ഞങ്ങൾ സമൂഹത്തിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്,അങ്ങനെയുള്ളവരെ ചേർത്ത് നിർത്തുന്നയാളാണ് അദ്ദേഹം .എല്ലാര്ക്കും നല്ല കാര്യങ്ങൾ ചെയ്യുന്ന അദ്ദേഹം തൃശ്ശൂരിൽ ജയിക്കും എന്ന് എനിക്ക് ഉറപ്പുണ്ടെന്നും അമയ കൂട്ടി ചേർത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: