റായ്പൂര്‍: ആദിവാസി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് റായ്പൂരില്‍ നടന്ന ചടങ്ങിലാണ് അദേഹം സ്ഥാനമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാക്കളും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന്റെ ഭാഗമായി.
റായ്പൂരിലെ സയന്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന ഉപമുഖ്യമന്ത്രിമാരായി വിജയ് ശര്‍മയും അരുണ്‍ സാവോയും സത്യപ്രതിജ്ഞ ചെയ്തു.
#WATCH | BJP leader Vishnu Deo Sai takes oath as the Chief Minister of Chhattisgarh, in the presence of PM Modi and Union Home Minister Amit Shah and other senior leaders, in Raipur pic.twitter.com/p30zAmgxgq
— ANI (@ANI) December 13, 2023
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഛത്തീസ്ഗഢില്‍ ബിജെപിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 54 എം.എല്‍.എമാരുടെ സുപ്രധാന യോഗത്തിന് ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം റായ്പൂരില്‍ നടന്ന ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയുടെ പേര് പ്രഖ്യാപിച്ചു.
BJP leader Vijay Sharma takes oath as Deputy CM of Chhattisgarh, in the presence of PM Modi and Union Home Minister Amit Shah and other senior leaders, in Raipur pic.twitter.com/PuV5cmvVcC
— ANI (@ANI) December 13, 2023
കുങ്കുരി നിയമസഭാ സീറ്റില്‍ ആകെ 87,604 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. ബിജെപിയിലെ പ്രമുഖനായ വ്യക്തിയാണ് സായി, മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമടക്കം വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.
ദുര്‍ഗ്, റായ്പൂര്‍, ബിലാസ്പൂര്‍ ഡിവിഷനുകളില്‍ ഗണ്യമായ സാന്നിധ്യമുള്ള സാഹു (ടെലി) സമുദായത്തില്‍ നിന്നാണ് സായ് വരുന്നത്. 2020 മുതല്‍ 2022 വരെ അദ്ദേഹം ഛത്തീസ്ഗഢ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. നരേന്ദ്രമോദി ആദ്യ മന്ത്രിസഭയില്‍ ഖനി, ഉരുക്ക് വകുപ്പ് സഹമന്ത്രിയായിരുന്നു അദ്ദേഹം.
#WATCH | BJP leader Arun Sao takes oath as Deputy CM of Chhattisgarh, in the presence of PM Modi and Union Home Minister Amit Shah and other senior leaders, in Raipur pic.twitter.com/a4Pmq1ENhA
— ANI (@ANI) December 13, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: