വയനാട്: കൽപ്പറ്റയിൽ യുവാവിനെ കൊലപ്പെടുത്തി ഭക്ഷിച്ച കടുവയെ ഇനിയും കണ്ടെത്താനായില്ല. ഇന്നും പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെയും പ്രദേശമാകെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പ്രദേശത്ത് ഇന്നലെ നടത്തിയ പരിശോധയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ നിന്നും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
എന്നാൽ ഇവിടെ നിന്നും കടുവ ഏത് ഭാഗത്തേക്കാണ് നീങ്ങിയതെന്ന് കണ്ടെത്താനായിട്ടില്ല. 22 ക്യാമറ ട്രാപ്പുകൾ പലയിടത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുകയാണ് വനം വകുപ്പ്. കോളനി കവലയ്‌ക്ക് സമീപം കാപ്പിത്തോട്ടത്തിൽ കൂട് സ്ഥാപിച്ചിരുന്നു. ഇതിന് പുറമെ കൂടല്ലൂരിൽ പുതിയ ഒന്ന് കൂടി എത്തിച്ചിട്ടുണ്ട്. ഇന്ന് ഇതിലും കെണിയൊരുക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: