പത്തനംതിട്ട: എരുമേലിയിൽ നിന്ന് പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് അയ്യപ്പ ഭക്തന്മാർ റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തരുൾപ്പെടെ എരുമേലി-റാന്നി പാത ഉപരോധിക്കുകയായിരുന്നു.
ഒന്നരമണിക്കൂറോളമാണ് ഇവിടെ പ്രതിഷേധം നടന്നത്. ഈ സമയം റോഡിലൂടെ മറ്റ് വാഹനങ്ങൾ കടന്നുപോകാൻ തീർത്ഥാടകർ അനുവദിച്ചില്ല. റോഡ് ഉപരോധിക്കുന്നതിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞു മനസിലാക്കിയതോടെയാണ് തീർത്ഥാടകർ പ്രതിഷേധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: