ഹൈദരാബാദ്: കോണ്‍ഗ്രസ് ഭരണത്തിലേറിയെങ്കിലും ജനങ്ങളോട് വാഗ്ദാനം ചെയ്ത പദ്ധതികള്‍ നിറവേറ്റാന്‍ പണം എവിടെനിന്നും കണ്ടെത്തുമെന്നറിയാതെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ആറ് ക്ഷേമപദ്ധികളാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് നടപ്പാക്കാന്‍ വേണ്ടത് ഒരു ലക്ഷം കോടി. ഇത്രയും എങ്ങിനെ സമാഹരിക്കുമെന്നറിയാതെ കുഴങ്ങുകയാണ് തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍.
തെലുങ്കാനയിലെ സര്‍ക്കാര്‍ ബസുകള്‍ സ്ത്രീയാത്രക്കാരില്‍ നിന്നും മാത്രം ഒരു വര്‍ഷം നേടുന്ന വരുമാനം 2500 കോടി രൂപയാണ്. എന്നാല്‍ മുഴുവന്‍ സ്ത്രീകള്‍ക്കും സൗജന്യബസ് യാത്ര വാഗ്ദാനം ചെയ്തതോടെ ഈ വരുമാനം ഇല്ലാതാകും. ഇത്രയും തുക കോണ്‍ഗ്രസ് സര്‍ക്കാര്‍ അവിടുത്തെ റോഡ് ഗതാഗത വകുപ്പിന് നല്‍കേണ്ടിവരും. വാസ്തവത്തില്‍ കേരളത്തിലെ കെഎസ്ആര്‍ടിസി പോലെ തെലുങ്കാനയിലും റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് നഷ്ടത്തിലാണ്.
കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്നതാണ് അടുത്ത വാഗ്ദാനം. ഇതിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കിവെയ്ക്കേണ്ടത് 35000 കോടി രൂപയാണ്. ഇവിടെ ഏകദേശം 42 ലക്ഷം കര്‍ഷകരുണ്ട്.
റയ്തു ബറോസ എന്ന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് 15000 രൂപയും കാര്ഷികത്തൊഴിലാളിക്ക് 12000 രൂപയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഈ തുക നല്‍കാമെന്നാണ് വാഗ്ദാനം.
ഈ എല്ല ജനക്ഷേമപദ്ധതികളും നടപ്പാക്കാന്‍ ആവശ്യമായത് ഒരു ലക്ഷം കോടി രൂപയാണ്. തെലുങ്കാനയിലെ വാര്‍ഷിക വരുമാനം 2.16 ലക്ഷമാണ്. ചെലവാകട്ടെ 2.12 ലക്ഷമാണ്.
എന്നാല്‍ തെലുങ്കാനയുടെ പൊതുക്കടം 3.57 ലക്ഷം കോടിയാണ്. ആ സംസ്ഥാനത്തിന്റെ മൊത്തം ജിഡിപിയുടെ ഏകേദശം 23.8 ശതമാനം വരും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: