ശബരിമല: പമ്പാ ത്രിവേണിയില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്, കുടിക്കാന്‍ വെള്ളമോ, കഴിക്കാന്‍ ഭക്ഷണമോ ഇല്ല.
കുട്ടികളും മതിര്ന്നവരും അടക്കം പതിനായിരക്കണക്കിന് ഭക്തര്‍. ഇങ്ങനെ വെയിലത്ത് നിര്‍ത്തി ദ്രോഹിക്കുകയാണ് ശബരിമല തീര്‍ത്ഥാടകരെ. എല്ലാ സൗകര്യങ്ങളും സജ്ജമെന്ന് പ്രസ്താവന ഇറക്കുന്ന ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ഭക്തരുടെ ദുരിതം കാണാത്ത ഭാവം നടിക്കുകയാണ്.
ഇതര സംസ്ഥാന തീര്‍ത്ഥാടകര്‍ അടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി പ്രതികരിക്കുമ്പോള്‍ പോലീസിനെ ഉപയോഗിച്ച് നാവടപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പമ്പയിലേക്ക് വരുന്ന വഴി റോഡിലും നിലയ്ക്കലിലും മണിക്കുറുകള്‍ കാത്ത് നിന്ന് പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ പിന്നെയും വെയിലത്ത് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. വെയിലത്ത് ക്യൂ നിന്ന് നിരവധി തീര്‍ത്ഥാടകരാണ് തളര്‍ന്ന് വീഴുന്നത്. പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കിടയില്‍ നിന്നും തളര്‍ന്ന് വീഴുന്നവരെ പുറത്ത് എത്തിക്കാന്‍ പെടാപ്പാട് പെടുകയാണ് വോളന്റിയര്‍മാര്‍. വിരിവെയ്ക്കാന്‍ പോലും സൗകര്യം ഇല്ലാത്തതിനാല്‍ പൊരിവെയിലത്ത് കാത്ത് നില്‍ക്കേണ്ട അവസ്ഥയാണെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: