ന്യൂദല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) ഉത്തരവാദിത്തോടുളളതും ധാര്‍മ്മികവുമായ ഉപയോഗത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ന് വൈകുന്നേരം ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ‘ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടി’ ഉദ്ഘാടനം ചെയ്ത സംസാരിക്കെ കൃത്രിമബുദ്ധി സാമൂഹിക വികസനത്തിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്കും വേണ്ടിയാണെന്ന് മോദി ഊന്നിപ്പറഞ്ഞു.
എല്ലാവര്ക്കും എ ഐ എന്ന ആശയത്തോടെയാണ് സര്‍ക്കാര്‍ നയങ്ങളും പരിപാടികളും തയാറാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക വികസനത്തിനും സമഗ്രമായ വളര്‍ച്ചയ്ക്കും എ ഐയുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു, ഗവണ്മെന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ഒരു ദേശീയ പരിപാടി ആരംഭിച്ചിട്ടുണ്ടെന്നും എ ഐ യുടെ കമ്പ്യൂട്ടിംഗ് ശക്തി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള എ ഐ മിഷന് ഉടന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും മികച്ച സേവനങ്ങള്‍ ഈ ദൗത്യം നല്‍കുമെന്നും കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ എ ഐ ആപ്ലിക്കേഷനുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങള്‍ വഴി എ ഐയുമായി ബന്ധപ്പെട്ട കഴിവുകള്‍ ടയര്‍ 2, 3 നഗരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
എ ഐ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ എ ഐ പോര്‍ട്ടലിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഐരാവത് സംരംഭത്തെക്കുറിച്ച് പരാമര്‍ശിക്കുകയും എല്ലാ ഗവേഷണ ലാബ്, വ്യവസായം, സ്റ്റാര്‍ട്ടപ്പ് എന്നിവയ്ക്കായി പൊതു പ്ലാറ്റ്ഫോം ഉടന്‍ തുറക്കുമെന്ന് അറിയിക്കുകയും ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പുതിയ ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ അടിത്തറയായി എ ഐ മാറുകയാണെന്നും അത് സാമ്പത്തിക വികസനം മാത്രമല്ല, തുല്യതയും സാമൂഹിക നീതിയും ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏതൊരു സംവിധാനവും സുസ്ഥിരമാക്കാന്‍, അത് പരിവര്‍ത്തനപരവും സുതാര്യവും വിശ്വസനീയവുമാക്കേണ്ടത് പ്രധാനമാണെന്നും എ ഐ പരിവര്‍ത്തനപരമാണെന്നതില്‍ സംശയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ അത് കൂടുതല്‍ സുതാര്യമാക്കേണ്ടത് നമ്മളാണ് എന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
എ ഐയുടെ നിഷേധാത്മക വശങ്ങള് അടിവരയിട്ട്, 21-ാം നൂറ്റാണ്ടില്‍ വികസനത്തിനുള്ള ഏറ്റവും ശക്തമായ ഉപകരണമായി മാറാന്‍ ഇതിന് ശേഷിയുണ്ടെങ്കിലും, അത് ദോശത്തിനും കാരണമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡീപ്ഫേക്ക്,ഡാറ്റ മോഷണം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: