ചെന്നൈ: ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അയ്യപ്പന്മാര്ക്ക് നേരെ തമിഴ്നാട് എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പ് ഉദ്യോഗസ്ഥരുടെ ആക്രമണം. ക്ഷേത്രത്തില്‍ നാമം ജപിച്ചത് തടഞ്ഞാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങും വഴിയാണ് ഭക്തര്‍ ശ്രീരംഗനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനത്തിനിടെ ‘ഗോവിന്ദ, ഗോവിന്ദ’ എന്ന് നാമം ജപിച്ച ഭക്തരെ ഉദ്യോഗസ്ഥര്‍ വിലക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടകരെ മര്‍ദ്ദിച്ചു. പിന്നാലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥാടക സംഘത്തെയും പുറത്താക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം പുറത്തറിയുന്നത്.
സംഭവത്തില്‍ ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ പ്രതിഷേധിച്ചു. ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പാര്‍ട്ടി തിരുച്ചിറപ്പള്ളി ജില്ലാ ഘടകം ക്ഷേത്ര അഡ്മിനിസ്ട്രേഷന് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഭക്തന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: